30 ഡിസംബർ 2020

ജെ.ഡി.റ്റി. ഇസ്ലാം പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ് കൊടുവള്ളി ക്ലസ്റ്റർ സപ്തദിന ക്യാമ്പ് സമാപിച്ചു.
(VISION NEWS 30 ഡിസംബർ 2020)


കൊടുവള്ളി: ജെ.ഡി.റ്റി.ഇസ്ലാം പോളിടെക്നിക് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ സപ്തദിന സ്‌പെഷ്യൽ ക്യാമ്പിംഗ് പ്രോഗ്രാമിന്റെ കൊടുവള്ളി ക്ലസ്റ്ററിലെയും മറ്റ് 11 ക്ലസ്റ്ററുകളിലെയും ക്യാമ്പ് പരിസമാപ്തികുറിചു. ക്യാമ്പിന്റെ അവസാന ദിനത്തിൽ കൊടുവള്ളിയിലെ വിനോദസഞ്ചാരകേന്ദ്രമായ കരൂഞ്ഞിമലയിലെ പ്ലാസ്റ്റിക്കും മറ്റ് വേസ്റ്റുകളും ശുചീകരിച്ചു സന്ദർശകർക്ക് ഉൾക്കൊള്ളുന്ന രീതിയിൽ ബോർഡ് സ്ഥാപിച്ചു. ചടങ്ങിൽ കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ജെഡിറ്റി പോളിടെക്നിക് അധ്യാപകൻ ഇഖ്ബാൽ, കൊടുവള്ളി നഗരസഭയിലെ ഇരുപതിലധികം കൗണ്സിലർമാർ ചടങ്ങിൽ പങ്കെടുത്തു. കൊടുവള്ളി ക്ലസ്റ്ററിൽ മാതൃകാപരമായ ഇരുപതിലകം പരിപാടികൾ സംഘടിപ്പിച്ച എൻ.എസ്.എസിനെ നഗരസഭ അധികൃതർ പ്രത്യേകം അഭിനന്ദിച്ചു.
ഏഴു ദിവസങ്ങളിലായി ഒന്നാം ദിനം ഉദ്ഘാടന സെക്ഷനും പിന്നെ കൊടുവള്ളി പോലീസ് സ്റ്റേഷൻ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ക്ലീനിംങും ഇലക്ട്രിക്കൽ പ്ലംബിംഗ് വർക്കുകളും പറമ്പത്ത് കാവ് വയൽ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും കൊറോണ വൈറസിനും ശികല്ലക്കുമെതിരെ ബോധവൽക്കരണ ക്ലാസ്സും നൂറു വയസോളം പ്രായമുള്ള കർഷകനെ ആദരിക്കൽ ചടങ്ങും പൈപ്പ് കമ്പോസ്റ്റ്, മരുന്ന് ശേഖരണം, കോവിഡ് - ഫീൽഡ് സർവേ, ട്രീ പ്ലാന്റിങ് കൂടാതെ അമ്പതിലധികം രക്തദാതാക്കൾ ചേർന്ന് രണ്ടു ദിവസം 'ജീവാമൃതം' ബ്ലഡ് ഡോണഷൻ ക്യാമ്പും നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സാദിഖ് സാർ തന്നെ വളൻണ്ടിയേഴ്‌സിന്റെ കൂടെ ശുചീകരണത്തിലും മറ്റും ഏർപ്പെട്ടപ്പോൾ വളൻണ്ടിയേഴ്‌സിന് ഊർജ്ജം വർധിച്ചു.
കൊടുവള്ളി ക്ളസ്റ്ററിന്റെ 'പ്ലാസ്റ്റിക്കിനോട് വിട പറയാം ക്യാംപയ്നിനെ മുക്തകണ്ഠം പ്രശംസിച്ച നഗരസഭാ ചെയർമാൻ ഇനിയുള്ള ഭരണത്തിൽ പ്രത്യേകം പ്ലാസ്റ്റിക്കിനെതിരെ ശ്രദ്ധ ചെലുത്തുമെന്നും എൻ.എസ്.എസിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ജെ.ഡി.റ്റി. പൊളിടെക്നിക് കോളേജ് അദ്ധ്യാപകരായ റിയാസ്, ഇക്ബാൽ, മറ്റ് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി ഷർമില ഷെറിൻ പി, അൻഷിഫ് കൊടുവള്ളി തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only