08 ഡിസംബർ 2020

കളരാന്തിരി നോർത്ത് യുഡിഎഫ് കുടുംബസംഗമം നടത്തി.
(VISION NEWS 08 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊടുവളളി: 'വികസന തുടർച്ചക്ക് സമർപ്പിത യുവത്വം' കളരാന്തിരി നോർത്ത് ആറാം ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി അശ്റഫ് സി പി ക്ക് കോണി അടയാളത്തിൽ വോട്ടഭ്യർത്ഥിച്ച് കൊണ്ട് വിവിധ ഏരിയകളിലായ് യു ഡി എഫ് കുടുംബ സംഗമങ്ങൾ നടത്തി. സമാപന കടുംബ സംഗമം പ്രവാസി കോൺഗ്രസ് സെക്രട്ടറി പി കെ റഫീഖ് കുവൈത്ത് അദ്യക്ഷനായി. മുസ്ലിം ലീഗ് കൊടുവള്ളി മുൻസിപ്പൽ വൈസ് പ്രസിഡണ്ട് വിസി അബൂബക്കർ മാസ്റ്റർ ഉത്ഘാടനം ചെയ്തു.കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഗഫൂർ പുത്തൻപുര മുഖ്യ പ്രഭാഷണം നടത്തി.സ്ഥാനാർത്ഥി അശ്റഫ് സി പി വോട്ടർമാരുമായി സംവദിച്ചു. യൂത്ത് ലീഗ് പ്രസിഡണ്ട് വി പി റശീദ്, ജനറൽ സെക്രട്ടറി ഇ കെ ഫൈസൽ, യൂത്ത് കോൺഗ്രസ് പ്രതിനിധി നിസാർ പുനത്തിൽ, കെ ടി അലി സംസാരിച്ചു.പി കെ അബൂ ഇർഷാദ് സ്വാഗതവും, പി കെ ശിഹാബ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only