27 ഡിസംബർ 2020

സി.എച്ച് മെമ്മോറിയൽ സ്പോർട്സ് ആന്റ് ആർട്സ് ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
(VISION NEWS 27 ഡിസംബർ 2020)




ഓമശ്ശേരി: വെളിമണ്ണ സി.എച്ച് മെമ്മോറിയൽ സ്പോർട്സ് ആന്റ് ആർട്സ് ക്ലബ്ബ് ജൂനിയർ ഫുട്‌ബോൾ    
ടുർണമെന്റ് സംഘടിപ്പിച്ചു. പതിനാറ് ടീമുകൾ പങ്കെടുത്ത ഏകദിന ടൂർണമെന്റിൽ ടൗൺ ടീം വെളിമണ്ണ വിജയികളായി. റോയൽ സ്റ്റാർ പുന്നക്കൽ രണ്ടാം സ്ഥാനം നേടി. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സീനത്ത് തട്ടാഞ്ചേരി ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സർത്താജ് അഹമ്മദ് അധ്യക്ഷത വഹിച്ചു.  
          വി.എം സലീം, തംജീദ് കുണ്ടത്തിൽ, അൻവർ ചിറ്റ്യാരിക്കൽ, പി.സി ഷുക്കൂർ, ടി.സി മുജീബ് എന്നിവർ വിജയികൾക്കും മികച്ച കളിക്കാർക്കുമുള്ള ട്രോഫികൾ വിതരണം ചെയ്തു. ക്ലബ് സെക്രട്ടറി ടി.കെ അനസ് സ്വാഗതവും കോച്ച് പി.ടി റാസിഖ് നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only