28 ഡിസംബർ 2020

കെ.എം. സുഷിനിയെ കൊടുവള്ളി മുൻസിപ്പാലിറ്റിയുടെ വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുത്തു
(VISION NEWS 28 ഡിസംബർ 2020)


കൊടുവള്ളി:
കോൺഗ്രസിലെ കെ.എം. സുഷിനിയെ കൊടുവള്ളി മുൻസിപ്പാലിറ്റിയുടെ വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുത്തു. എൽഡിഎഫിലെ കെ. ജമീലയെ 10 നെതിരെ 25 വോട്ട് നേടിയാണ് സുഷിനി വിജയിച്ചത്. ചുണ്ടപുറത്ത് നിന്നും സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരാട്ട് ഫൈസൽ തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നു. വരണാധികാരി എൽ.എസ്.ജി.ഡി. അസി. എൻജിനിയർ എം. അബ്ദുറഹ്മാൻ, സത്യവാചകം ചൊല്ലി കൊടുത്തു.

കൊടുവള്ളി നഗരസഭയിലെ മൂന്നാം ഡിവിഷൻ വാവാട് ഈസ്റ്റിൽ നിന്നും രണ്ടാം തവണയും വിജയിച്ചാണ് സുഷിനി കൗൺസിലറാകുന്നത്. ജനറൽ ഡിവിഷനിൽ എൽ.ഡി.എഫിലെ മുഹമ്മദ്കുട്ടി 93 വോട്ടിനാണ് സുഷിനി ഇത്തവണ പരാജയപ്പെടുത്തുന്നത്. കഴിഞ്ഞ തവണ ചെയർപേഴ്സൺ, വൈസ് ചെയർമാൻ പദവികൾ മുസ്ലിംലീഗായിരുന്നു കൊടുവള്ളി നഗരസഭയിൽ ലഭിച്ചിരുന്നത്. ആദ്യമായാണ് വൈസ് ചെയർപേഴ്സൺ പദവി കോൺഗ്രസിന് കൊടുവള്ളിയിൽ ലഭിക്കുന്നത്. കൊടുവള്ളി നഗരസഭയിൽ 36 ൽ 25 സീറ്റും നേടിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. എൽ.ഡി.എഫിന് പത്ത് സീറ്റും ഒരു സീറ്റ് സ്വതന്ത്രനുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only