10 December 2020

ഖത്തര്‍ സെന്‍സസ്; രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത പ്രവാസികള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി അധികൃതര്‍
(VISION NEWS 10 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ദോഹ: ഖത്തര്‍ സെന്‍സസ്-2020ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓണ്‍ലൈനില്‍ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കിയവരുടെ എണ്ണം 45,000 കവിഞ്ഞു. ഫീല്‍ഡ് കണക്കെടുപ്പ് 13ന് തുടങ്ങും. ഓണ്‍ലൈന്‍ രജിസ്ട്രേഷനും ഫീല്‍ഡ് കണക്കെടുപ്പിലൂടെയുമാണ് രാജ്യത്തെ ജനസംഖ്യ, പാര്‍പ്പിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ സ്ഥിതിവിവരക്കണക്കുകള്‍ തുടങ്ങിയവ ശേഖരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കണക്കെടുപ്പിന്റെ അന്തിമഘട്ടം ഡിസംബര്‍ ഒന്നിനാണ് പുനരാരംഭിച്ചത്.
ഇനിയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത പ്രവാസികളും സ്വദേശികളും സ്ഥിതിവിവരക്കണക്കുകള്‍ നല്‍കണമെന്ന് ആസൂത്രണ കണക്കെടുപ്പ് അതോറിറ്റി നിര്‍ദേശിച്ചു. രാജ്യത്തിന് പുറത്തുള്ള ഖത്തര്‍ പ്രവാസികള്‍ക്കും അതോറിറ്റിയുടെ വെബ്സൈറ്റില്‍ പ്രവേശിച്ച് വിവരങ്ങള്‍ നല്‍കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരുടെ വീടുകളില്‍ ഫീല്‍ഡ് എന്യൂമറേറ്ററുടെ വരവ് ഒഴിവാക്കാം. ഡിസംബര്‍ 13 മുതല്‍ 2021 ജനുവരി പകുതി വരെയാണ് ഫീല്‍ഡ് കണക്കെടുപ്പ്.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇങ്ങനെ
എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ഖത്തര്‍ ഐഡി നമ്പര്‍, സ്വന്തം പേരിലുള്ള മൊബൈല്‍ നമ്പര്‍ എന്നിവ രജിസ്റ്റര്‍ ചെയ്യണം.

2. ഐഡി നമ്പര്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ എസ്എംഎസ് ഒടിപി നമ്പര്‍ ലഭിക്കും. ഇതു എന്റര്‍ ചെയ്താല്‍ സെന്‍സസ് അപേക്ഷ ഫോം പൂരിപ്പിക്കാം.

3. താമസിക്കുന്ന കെട്ടിടത്തിന്റെ മുന്‍പിലെ നീല ബോര്‍ഡിലെ വിലാസം, കഹ്റാമ ഇലക്ട്രിസിറ്റി നമ്പര്‍, ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ വീട്ടിലുളളവരുടെ എണ്ണവും നല്‍കണം

Post a comment

Whatsapp Button works on Mobile Device only