03 ഡിസംബർ 2020

ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കാന്‍ സൗദി ഒരുങ്ങുന്നു
(VISION NEWS 03 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
മൂന്ന് വര്‍ഷത്തിലേറെയായി ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പ്രാഥമിക കരാറിലേര്‍പ്പെടാന്‍ സൗദിയും ഖത്തറും തീരുമാനിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇതു സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി ഗള്‍ഫില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് ജാരെദ് കുഷ്‌നറെത്തിയിട്ടുണ്ട്. ഇതാണ് പ്രതീക്ഷയ്ക്ക് വകവച്ചിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ കാലാവധി 2021 ജനുവരിയില്‍ അവസാനിക്കുകയാണ്. അതിനു മുമ്പ് പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന് കരുതുന്നുണ്ട്.

കുഷ്‌നറുടെ ഗള്‍ഫ് പര്യടനത്തിനിടെ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്തറിലെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഖത്തറിന്റെ വിമാനങ്ങള്‍ക്ക് സൗദി, യുഎഇ എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ പറക്കാനുള്ള അനുമതി നല്‍കാന്‍ സാധ്യയുണ്ട്. ചര്‍ച്ചയിലൂടെ ഇതിനുള്ള പരിഹാരം കണ്ടെത്തുമെന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബുധനാഴ്ച വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only