03 ഡിസംബർ 2020

കോണ്‍ഗ്രസ് നേതാവ് സി.ആര്‍ ജയപ്രകാശ് അന്തരിച്ചു
(VISION NEWS 03 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  ചേർത്തല: ആലപ്പുഴ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ സി.ആർ ജയപ്രകാശ്(72) അന്തരിച്ചു. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പിന്നാലെ ന്യുമോണിയ ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയത്.

കായംകുളം നഗരസഭാ മുൻ അധ്യക്ഷൻ, ആലപ്പുഴ ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കായംകുളം, അരൂർ നിയമസഭാ സീറ്റുകളിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.

കരീലക്കുളങ്ങര ചക്കാലയിൽ കുടുംബാംഗമാണ്. ഭാര്യ ഗിരിജാ ജയപ്രകാശ്. മക്കൾ: ധനിക് ജയപ്രകാശ്, ധന്യ ജയപ്രകാശ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only