29 ഡിസംബർ 2020

മുന്നേറ്റ യാത്ര വിജയിപ്പിക്കും
(VISION NEWS 29 ഡിസംബർ 2020)


ഓമശ്ശേരി: എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന കമ്മറ്റി അസ്തിത്വം, അവകാശം; യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനും സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രയുടെ ജനുവരി 8 ന് മുക്കത്ത് നടക്കുന്ന സ്വീകരണവും വിജയിപ്പിക്കാൻ എസ്.കെ.എസ്.എസ്.എഫ്.ഓമശ്ശേരി മേഖല പ്രതിനിധി ക്യാമ്പ് തീരുമാനിച്ചു.മാവുള്ള കുണ്ടം ഇസ്ലാമിക് സെൻററിൽ നടന്ന ക്യാമ്പ് എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ഹാരിസ് ഹൈത്തമി തെച്ച്യാട് അധ്യക്ഷനായി. എസ്.വൈ.എസ്. ജില്ലാ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട നാസർ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ, കെ.എൻ.എസ്.മൗലവി എന്നിവരെ ആദരിക്കുകയും കോഴിക്കോട് എൻ.ഐ.ടി.യിൽ അഡ്മിഷൻ ലഭിച്ച അമീൻ.വി.കെ.യെ അനുമോദിക്കുകയും ചെയ്തു. ക്യാമ്പയിനും മുന്നേറ്റ യാത്രയും വിജയിപ്പിക്കുന്നതിന് മുനീർ കൂടത്തായി ചെയർമാനായും മുസ്തഫ ഫൈസി അമ്പലക്കണ്ടി കൺവീനർ ആയും ഉള്ള സമിതിയും സത്യധാര ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് വിവിധ ക്ലസ്റ്ററുകളിലേക്ക് ഹാരിസ് ഹൈത്തമി, ജലീൽ ഫൈസി (തിരുവമ്പാടി), മുസ്തഫ അശ്അരി, ജുബൈർ ഹുദവി (തെച്ച്യാട്), ഒ.എം.ഗഫൂർ, ശാദുലി ദാരിമി ( വെളിമണ്ണ), സമദ് മുറമ്പാത്തി, സി.ടി.ഗഫൂർ (ഓമശ്ശേരി), റിയാസ് ബാപ്പു, സജാഹ് കൊളത്തക്കര (അമ്പലക്കണ്ടി) എന്നിവരേയും യഥാക്രമം ചെയർമാൻ, കൺവീനർമാരും തെരഞ്ഞെടുത്തു.ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ മുക്കം ക്യാമ്പയിൻ സന്ദേശം നൽകി.നാസർ ഫൈസി കൂടത്തായി, കെ.എൻ.എസ്.മൗലവി, യു.കെ.ഇബ്രാഹിം, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, മുഹമ്മദ് ഹാജി മാവുള്ള കുണ്ടം, പാറങ്ങോട്ടിൽ അഹമ്മദ് കുട്ടി ഹാജി, നിസാം ഓമശ്ശേരി, മുനീർ കൂടത്തായി, ശാക്കിർ ഹുദവി, സത്താർ മാവുള്ള കുണ്ടം, മജീദ് ഫൈസി സംസാരിച്ചു.ജനറൽ സെക്രട്ടറി മുസ്തഫ അശ്അരി കണിയാർകണ്ടം സ്വാഗതവും ട്രഷറർ ഒ.എം.ഗഫൂർ മുണ്ടുപാറ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only