29 ഡിസംബർ 2020

ആവിലോറ എം എം എ യു യുപി സ്കൂളിൽ തയ്യാറായ, ആയിരം കുടുംബ മാഗസിനുകൾ മിഴിതുറന്നു
(VISION NEWS 29 ഡിസംബർ 2020) ഉപ്പ എഴുതിയ കഥയും, അമ്മ എഴുതിയ കവിതയും,  സഹോദരിയുടെ ചിത്രവും,  സഹോദരൻ ലേഖനവും.... വീട്ടിലുള്ള വലിയുപ്പ യോട് പഴയ കാലങ്ങളെ കുറിച്ചുള്ള അഭിമുഖവും നഴ്‌സറിക്കാരന്റെ കേട്ട കഥയും, മുത്തശ്ശി കൂടി ഒരുമിച്ചു നടത്തിയ യാത്രാ വിവരണം...  തുടങ്ങി കുടുംബത്തിലെ മുഴുവൻ ആളുകൾക്കും പങ്കാളിത്തമുള്ള,  കോവിഡ് കാലത്ത്  ആവിലോറ സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ ആയിരം മാഗസിനുകളുടെ പ്രകാശനം ശ്രദ്ധേയമായി. 

 കഥയും കവിതയും ലേഖനവും രൂപപ്പെടുന്നതിന് അപ്പുറത്ത് ലോക് ഡൗൺ വിരസതകളിൽ നിന്നുള്ള വലിയ ഒരു സർഗ്ഗാത്മക വിപ്ലവമാണ് ഈ പദ്ധതിയിലൂടെ  വിദ്യാലയം ലക്ഷ്യംവച്ചത്.

 വിദ്യാർഥികൾ വലിയ സഹകരണമാണ് കാണിച്ചത് സർഗ്ഗാത്മകതയുടെ താളം വീട്ടിൽ മുഴുവൻ വ്യക്തികളിലേക്കും എത്തിക്കാൻ  ഈ സംരംഭത്തിന് സാധിച്ചു. 
പതിനായിരത്തിലധികം  സാഹിത്യ രചനകൾ കൊണ്ട്  സമ്പന്നമാണ് ഈ  മാഗസിനുകൾ. 
സ്വന്ത്വം സൃഷ്ടികളാണ് ഭൂരിഭാഗവും.
എഴുത്തിന്റെ,  വായനയുടെ ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചുയർത്താനുള്ള ശ്രമങ്ങളുടെ ഭാഗം.

 ആയിരം കുടുംബ മാഗസിനുകളുടെ പ്രകാശനം  ഇന്ന് വിദ്യാലയത്തിൽ നടന്നു. *പ്രമുഖ എഴുത്തുകാരനും എസ് എസ് കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്ററുമായ ഡോക്ടർ എ കെ അബ്ദുൽ ഹക്കീം* പ്രകാശനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് *എം പി ഗഫൂർ മാസ്റ്റർ* അധ്യക്ഷത വഹിച്ചു.  *കൊടുവള്ളി ബി പി സി മെഹറലി വി എം* അഭിവാദ്യം ചെയ്തു.  വാർഡ് മെമ്പർ *റംല മക്കാട്ടുപോയിൽ* മുഖ്യപ്രഭാഷണം നടത്തി.  സീനിയർ അസിസ്റ്റന്റ് കെ കാദർ,  എം കെ ഡേയ്സി, എൻ പ്രേമ, പി വി അഹ്മദ് കബീർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ കെ പി അബ്ദുറഹ്മാൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  കെ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only