പരമാധികാരത്തിന്റെയും ആത്മാഭിമാനത്തിന്റെയും മുദ്രാവാക്യങ്ങള്‍ മുഴക്കി ഖത്തര്‍ നാളെ മറ്റൊരു ദേശീയ ദിനം കൂടി ആഘോഷിക്കുന്നു. കോവിഡ് സാഹചര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ദേശീയദിനാഘോഷം. പ്രപഞ്ച നാഥനാണ് സ്തുതിയെന്ന് അര്‍ത്ഥം വരുന്ന നഹ്മദുക യാദല് അര്‍ഷ് എന്ന കവിതാ ശകലമാണ് ഇത്തവണത്തെ ദേശീയദിന മുദ്രാവാക്യം.
ദോഹ കോര്‍ണീഷില്‍ നടക്കുന്ന ദേശീയ ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. പരേഡില്‍ പങ്കെടുക്കുന്ന വിവിധ വിഭാഗങ്ങളിലുള്ളവരുടെ കുടുംബങ്ങള്‍, രാജ്യത്തെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം. പരേഡില്‍ പങ്കെടുക്കുന്ന വിവിധ വിഭാഗങ്ങളിലുള്ളവരുടെ കുടുംബങ്ങള്‍, രാജ്യത്തെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം. അനുമതി ലഭിച്ചവര്‍ക്ക് തന്നെ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. പരേഡ് പൂര്‍ണമായും കഴിഞ്ഞതിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ മാത്രമേ മെട്രോ സര്‍വീസ് ആരംഭിക്കുകയുള്ളൂ.
രാത്രി എട്ടര മണിയോടെ കോര്ണിഷീല് ആകാശവിസ്മയം തീര്‍ത്ത് വെടിക്കെട്ട് തുടങ്ങും. വെടിക്കെട്ട് കാണാന്‍ എല്ലാവര്ക്കും കോര്‍ണിഷിലേക്ക് പ്രവേശനാനുമതിയുണ്ടാകും. പരമ്പരാഗത ദേശീയദിനാഘോഷ നഗരിയായ ദര്ബുല്സായി ഇത്തവണ ഇല്ല. വിവിധ സംഘടനകള്‍ കൂട്ടായ്മകള്‍ എന്നിവയുടെ പൊതു പരിപാടികള്‍ക്കും ഇത്തവണ അനുമതിയില്ല. തലസ്ഥാനമായ ദോഹ ഉള്‍പ്പെടെ രാജ്യത്തിന്റെ മുക്കുമൂലകളെല്ലാം ദേശീയ പതാകകളാലും ഖത്തര്‍ അമീറിന്റെ പടങ്ങളാലും അലംകൃതമാണ്.
കടപ്പാട് : മീഡിയ വൺ
Post a comment