01 December 2020

ഖത്തറില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുങ്ങുന്നു.; മൂവായിരത്തോളം പുതിയ സീറ്റുകള്‍ ലഭ്യമാക്കുമെന്ന് അധികൃതർ
(VISION NEWS 01 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
ഖത്തറില്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി മൂവായിരത്തോളം പുതിയ സീറ്റുകള്‍ ലഭ്യമാക്കും. ഇന്ത്യന്‍ സ്ഥാനപതി ഡോ ദീപക് മിത്തല്‍ ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് പുതിയ ഇന്ത്യന്‍ സ്‌കൂളുകളാണ് അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്നത്. നിലവില്‍ പതിനെട്ടോളം ഇന്ത്യന്‍ സ്‌കൂളുകള്‍ ഖത്തറിലുണ്ട്. ഇതിന് പുറമേയാണ് ഇത്. പുതിയ സ്‌കൂളുകള്‍ക്ക് പുറമേ 2021ന്റെ രണ്ടാം പാദത്തില്‍ പൂനെ സര്‍വ്വകലാശാലയുടെ ക്യാമ്പസ് ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും ഇന്ത്യന്‍ അംബാസിഡര്‍ പറഞ്ഞു. ബിഎസ്‌സി, ബിഎഡ്, ബിഎ ഉള്‍പ്പെടെയുള്ള ബിരുദ കോഴ്‌സുകള്‍ സര്‍വകലാശാലയിലുണ്ടാവും.

 ഏഴുപതിനായിരത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസ സമൂഹത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പിന്തുണയും ശക്തമാണെന്ന് സ്ഥാനപതി പറഞ്ഞു. അതേസമയം ദോഹയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി പരാതി പരിഹാര സംവിധാനം ഉടന്‍ നടപ്പാക്കും. എംബസി സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ പുതിയ മൊബൈല്‍ ആപ്പും വികസിപ്പിച്ചെടുക്കുന്നുണ്ട്. കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിക്കുന്നതിനാല്‍ അടിയന്തര സേവനങ്ങള്‍ക്കായി നേരത്തെ അനുമതി ലഭിക്കാന്‍ ഓണ്‍ലൈനില്‍ പ്രത്യേകം അപേക്ഷ നല്‍കാനുള്ള സൗകര്യവുമുണ്ട്.

Post a comment

Whatsapp Button works on Mobile Device only