*ചരിത്രത്തിൽ ഇന്ന്*
*ഇന്ന് 2020 ഡിസംബർ 18 (1196 ധനു 3 ) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*
📝📝📝📝📝📝📝📝📝📝📝
*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 18 വർഷത്തിലെ 352 (അധിവർഷത്തിൽ 353)-ാം ദിനമാണ്*
*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹*🔻 🔻 🔻
♾️♾️♾️♾️♾️♾️♾️♾️
*💠അന്താരാഷ്ട്ര കുടിയേറ്റ ദിനം*
*💠അറബി ഭാഷാ ദിനം*
*💠അണ്ടർഡോഗ് ദിനം*
*💠ഓൾ എബൗട്ട് ബേക്ക് കുക്കീസ് ഡേ*
*💠ഫ്ലേക്ക് അഭിനന്ദന ദിനം*
*💠ദേശീയ ന്യൂനപക്ഷാവകാശ ദിനം*
*💠ദേശീയ ഇരട്ട ദിനം*
*💠ദേശീയ റോസ്റ്റ് സക്ക്ലിംഗ് പന്നി ദിനം*
*💠ദേശീയ ഹാം സാലഡ് ദിനം*
*💠ഗുരു ഗാസിദാസ് ജയന്തി (ഛത്തീസ്ഗഢ്)*
*💠ദേശീയ അഗ്ലി ക്രിസ്മസ് സ്വെറ്റർ ദിനം*
*💠ദേശീയ ദിനം (ഖത്തർ)*
*💠റിപ്പബ്ലിക് ദിനം (നൈജർ)*
*💠പോലീസ് ദിനം (മോൾഡോവ)*
*💠ഇൻഷുറൻസ് ജീവനക്കാരുടെ ദിനം (കിർഗിസ്ഥാൻ)*
*💠യൂണിവേഴ്സിറ്റി യൂണിറ്റി ദിനം (ഇറാൻ)*
*🌹ചരിത്ര സംഭവങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️♾️
*🌐1271* - കുബിലായ് ഖാൻ മംഗോളിയൻ സാമ്രാജ്യത്തിന്റെ പേര് യുവാൻ എന്നാക്കിമാറ്റി യുവാൻ രാജവംശത്തിനു തുടക്കമിട്ടു.
*🌐1642* - ആബേൽ ടാസ്മാൻ ന്യൂസിലാന്റിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
*🌐1777* - യുണൈറ്റഡ് സ്റ്റേറ്റ്സ് ഒക്ടോബറിൽ സാരട്ടോഗോയിൽ ബ്രിട്ടീഷ് ജനറൽ ജോൺ ബർഗോയ്നേയ്ക്കെതിരായ അമേരിക്കൻ വിമതരുടെ സമീപകാല വിജയത്തിൻറെ ഭാഗമായി അതിന്റെ ആദ്യ കൃതജ്ഞത ആഘോഷിക്കുന്നു,
*🌐1787* - ന്യൂ ജേഴ്സി യുഎസ് ഭരണഘടന അംഗീകരിക്കുന്ന മൂന്നാമത്തെ സംസ്ഥാനം.ആയി.
*🌐1808* - കേണൽ മെക്കാളയെ വകവരുത്താനായി പാലിയത്തച്ചന്റെയും വേലുത്തമ്പിദളവയുടെയും സംയുക്ത സൈന്യം കൊച്ചിയിലെ ബ്രിട്ടീഷ് റസിഡൻസി വളഞ്ഞു.
*🌐1865* - അടിമത്തം നിർത്തലാക്കാനുള്ള ഭരണഘടനാ ഭേദഗതി യു എസ് കോൺഗ്രസ് അംഗീകരിച്ചു.
*🌐1935* - സിലോണിൽ ലങ്ക സമ സമാജ പാർട്ടി സ്ഥാപിതമായി.
*🌐1958* - ലോകത്തിലെ ആദ്യ വാർത്താവിനിമയ ഉപഗ്രഹമായ SCORE വിക്ഷേപിച്ചു
*🌐1966* - റിച്ചാർഡ് എൽ വാക്കർ ശനിയുടെ ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
*🌐1987* - ലാറി വാൾ പേൾ പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.
*🌐1997* - വേൾഡ് വൈഡ് വെബ് കൺസോർഷ്യം എച്ച്. ടി. എം. എലിന്റെ നാലാമത് വെർഷൻ പുറത്തിറക്കി
*🌐2012* - പോളിയോ വാക്സിനേഷൻ വിതരണം ചെയ്യുന്ന ആറ് ആരോഗ്യ പ്രവർത്തകരെ പാകിസ്ഥാനിൽ വെടിവച്ചു കൊന്നു
*🌐2015* - ഗ്രേറ്റ് ബ്രിട്ടനിൽ അവസാനത്തെ ആഴത്തിലുള്ള കൽക്കരി ഖനി കെല്ലിംഗ്ലി കോല്ലീയറി അടച്ചു.
*🌹ജൻമദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹ലീല സന്തോഷ്* - ആദിവാസി വിഭാഗത്തിൽ നിന്നും ചലച്ചിത്ര സംവിധാന രംഗത്ത് ചുവടുറപ്പിച്ച ആദ്യ മലയാളി വനിതാ സംവിധായികയാണ് ലീല സന്തോഷ് (ജനനം ഡിസംബർ 18, 1988).വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ദുരിതജീവിതവും പൈതൃക നഷ്ടവും പ്രമേയമാക്കി ലീല സംവിധാനം ചെയ്യ്ത നിഴലുകൾ നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന ഡോക്ക്മെൻറെറി ശ്രദ്ധേയമായി.
*🌹ജെ.ജെ. തോംസൺ* - ആറ്റത്തിന്റെ (പരമാണു) ഉള്ളറകളിലേക്ക് ആധുനിക ഭൗതികശാസ്ത്രത്തെ വഴിതെളിയിച്ചുവിട്ട ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ജോസഫ് ജോർജ് തോംസൺ (ഡിസംബർ 18, 1856 - ഓഗസ്റ്റ് 30, 1940). യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും ധാരാളം യുവഗവേഷകർ ജെ.ജെ യുടെ കീഴിൽ ഗവേഷണം നടത്താനെത്തി.ഇവരിൽ പ്രമുഖരാണ് ഏണസ്റ്റ് റതർഫോർഡും റോസ് പേജെറ്റും.
*🌹കാന്തലോട്ട് കുഞ്ഞമ്പു* - വടക്കേ മലബാറിൽ, പ്രത്യേകിച്ച്കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയ ഒരു നേതാവായിരുന്നു കാന്തലോട്ട് കുഞ്ഞമ്പു(ഡിസംബർ 18 1916 -ജനുവരി 16 2004). ചെറു പ്രായത്തിൽ തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങി. ആറോൺമിൽ തൊഴിലാളി സമരത്തിൽ പങ്കെടുത്തു. പിന്നീട് അതേ കമ്പനിയിൽ തന്നെ തൊഴിലാളിയായി ജോലിക്കു ചേർന്നു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയ പ്രവേശം. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിച്ചേർന്നു. പാർട്ടി പിളർന്നപ്പോൾ സി.പി.ഐ ക്കൊപ്പം ഉറച്ചു നിന്നു.
*🌹ക്രിസ്റ്റീനാ അഗീലെറാ* - ക്രിസ്റ്റീനാ അഗീലെറാ (ജനനം ഡിസംബർ 18, 1980 ) ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ്. 1990-ൽ സ്റ്റാർ സെർച്ച് എന്ന ടെലിവിഷൻ പരിപാടിയിൽ മൽസരാർഥിയായി വന്നു. തുടർന്ന് 1993-ൽ ഡിസ്നി ചാനലിന്റെ മിക്കി മൗസ് ക്ലബ്ബ് എന്ന പരമ്പരയിൽ അഭിനയിച്ചു. 1998-ൽ പുറത്തിറങ്ങിയ 'മുലാൻ' എന്ന അനിമേഷൻ ചിത്രത്തിനു വേണ്ടി റിഫ്ലക്ഷൻ എന്ന ഗാനം ആലപിച്ചതോടെ ക്രിസ്റ്റീന ആർ.സി.എ. റെക്കോർഡ്സുമായി കരാറിലൊപ്പു വച്ചു.1999ൽ 'ക്രിസ്റ്റീനാ അഗീലെറാ' എന്ന ആൽബം പുറത്തിറക്കി. ഇതിലെ 'ജീനി ഇൻ എ ബോട്ടിൽ', 'വാട്ട് എ ഗേൾ വാണ്ട്സ്', 'കമോൺ ഓവർ ബേബി' എന്നീ ഗാനങ്ങൾ ബിൽബോർഡ് ഹിറ്റ് ചാർട്ടിൽ ഇടം നേടി. 2001-ൽ 'മി റിഫ്ലയൊ' എന്ന ലാറ്റിൻ ആൽബം പുറത്തിറക്കി. ഈ ആൽബങ്ങളുടെ വിജയത്തോടെ അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയർന്നെങ്കിലും തന്റെ സംഗീതത്തെയും പ്രതിച്ഛായയേയും മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന രീതിയിൽ അതൃപ്തയായ ക്രിസ്റ്റീന മാനേജർ സ്റ്റീവ് കർട്സുമായി പിരിഞ്ഞു. 2002-ൽ 'സ്ട്രിപ്പ്ഡ്' എന്ന ആൽബം പുറത്തിറക്കി ഇതിലെ 'ബ്യൂട്ടിഫുൾ' എന്ന ഗാനം ഹിറ്റായി. പിന്നീട് 2006-ൽ 'ബാക്ക് ടു ബേസിക്സ്' എന്ന ആൽബത്തിലൂടെ സംഗീതനിരൂപകരുടെ പ്രശംസ നേടി. ഇതിൽ സോൾ, ജാസ്, ബ്ലൂസ് എന്നീ സംഗീത രൂപങ്ങൾ മികച്ച രീതിയിൽ സമന്വയിപ്പിച്ചിരുന്നു. നാലാമത്തെ ആൽബമായ 'ബയോണിക്'(2010) വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
*🌹ജോസഫ് സ്റ്റാലിൻ* - ജൊസെഫ് വിസ്സരിഒനോവിച് സ്റ്റാലിൻ(Born ഡിസംബർ 18, 1878 - Died മാർച്ച് 5, 1953 ) ജോർജ്യയിൽ ജനിച്ച ഒരു സോവിയറ്റ് വിപ്ലവകാരനും രാഷ്ട്രീയ നേതാവും, അതിന്റെ സ്വേച്ഛാധിപതിയായി 1920-ൽ മധ്യത്തിൽ നിന്നും മരണം വരെ ഭരിക്കുകയും, 1922 മുതൽ 1952 വരെ സോവിയറ്റ് യൂണിയൻ കേന്ദ്ര കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിയും, പിന്നെ സോവിയറ്റ് യൂണിയന്റെ പ്രധാന മന്ത്രിയായും പ്രവർത്തിച്ചു. ആശയപരമായി മാർക്സിസത്തിന്റെ ലെനിനിസ്റ്റ് വ്യാഖ്യനത്തോട് പ്രതിബദ്ധത പുലർത്തിയ ഒരു കമ്മ്യുണിസ്റ്റായിരുന്ന സ്റ്റാലിൻ. സ്റ്റാലിന്റെ നയങ്ങൾ സ്റ്റാലിനിസം എന്നും അറിയപ്പെട്ടു.
*🌹വിജയ് മല്യ* - ഒരു ഇന്ത്യൻ വ്യവസായിയും, രാജ്യസഭാ എം.പിയുമാണ് വിജയ് മല്യ (ജനനം: ഡിസംബർ 18, 1955). വ്യവസായിയായിരുന്ന വിത്തൽ മല്യയുടെ മകനായ ഇദ്ദേഹം യുണൈറ്റഡ് ബ്രീവറീസ് , കിംങ്ഫിഷർ എയർലൈൻസ് എന്നീ കമ്പനികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. 1983-ൽ അദേഹത്തിന്റെ പിതാവിന്റെ പെട്ടെന്നുള്ള മരണത്തെതുടർന്ന് ഇരുപത്തിയെട്ടാം വയസ്സിൽ കമ്പനിയുടെ മേധാവിയയി. വിജയ് മല്യ, 2008 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ 162 മത്തെതും, ഇന്ത്യയിലെ ധനികന്മാരിൽ 41മതും ആണ്. 17 ബാങ്കുകളിൽ നിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാത്തതു സംബന്ധിച്ച കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർഥനയനുസരിച്ചായിരുന്നു നടപടി.
*🌹സരബ്ജിത് സിങ്* - പാകിസ്താനിലെ കോട് ലോക്പഥ് ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരനായിരുന്നു സരബ്ജിത് സിങ് (ഡിസംബർ 18, 1960-മേയ് 2, 2013) 1990ൽ ലാഹോറിലും ഫൈസലാബാദിലും നടന്ന ബോംബ് സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇദ്ദേഹം ശിക്ഷിക്കപ്പെട്ടത്. പാകിസ്താൻ ഇദ്ദേഹത്തെ മൻജിത് സിങ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
*🌹സ്റ്റീവ് ബികോ* - ദക്ഷിണാഫ്രിക്കയിലെ കുപ്രസിദ്ധമായ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടിയ മനുഷ്യാവകാശ പ്രവർത്തകനായിരുന്നു സ്റ്റീഫൻ ബെന്ദു ബികോ എന്ന സ്റ്റീവ് ബികോ(18 ഡിസംബർ 1946 – 12 സെപ്തംബർ 1977). കറുത്ത വർഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ബ്ലാക്ക് കോൺഷ്യസ്നസ്സ് മൂവ്മെന്റ് എന്നൊരു പ്രസ്ഥാനം ആരംഭിച്ചു. അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടി മരിച്ച ഒരു രക്തസാക്ഷിയായിരുന്നു സ്റ്റീവ്.
*🌹സ്റ്റീവൻ സ്പിൽബർഗ്ഗ്* - സ്റ്റീവൻ ആലൻ സ്പീൽബർഗ്ഗ് (ജനനം:ഡിസംബർ 18 1946) ഒരു അമേരിക്കൻ ചലച്ചിത്രസംവിധായകനും,നിർമ്മാതാവും,തിരക്കഥാകൃത്തും സംരംഭകനുമാണ്. നാല് പതിറ്റാണ്ടിൽ കൂടുതൽ സമയം ഇദ്ദേഹം ചലച്ചിത്രമേഖലയിലുണ്ടായിരുന്നു. ഇക്കാലം കൊണ്ട് പല തരത്തിലുള്ള ചലച്ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. ഇദ്ദേഹത്തിന്റെ ആദ്യകാല സയൻസ് ഫിക്ഷൻ ചലച്ചിത്രങ്ങളാണ് ആധുനിക ഹോളിവുഡ് മുഖ്യധാരാ ചിത്രങ്ങൾക്ക് മാതൃകയായത്. പിന്നീട് ഇദ്ദേഹം ജൂതന്മാരെ കൂട്ടക്കൊല ചെയ്തതും,അറ്റ്ലാന്റിക്കിനു കുറുകേയുള്ള അടിമവ്യാപാരവും, യുദ്ധവും തീവ്രവാദവും മറ്റും ചലച്ചിത്രങ്ങൾക്ക് വിഷയമാക്കാൻ തുടങ്ങി. ഏറ്റവും ജനപ്രീയതയുള്ളതും സ്വാധീനശക്തിയുള്ളതുമായ ചലച്ചിത്രകാരന്മാരിൽ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹം ഡ്രീംവർക്ക്സ് എന്ന ചലച്ചിത്രസ്റ്റുഡിയോയുടെ ഉടമസ്ഥരിൽ ഒരാളുമാണ്.
*🌹ഗുരു ഗാസിദാസ്* - പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സത്നാംപന്തിന്റെ ഗുരു (അദ്ധ്യാപകൻ) ആയിരുന്നു ഗാസിദാസ് (Born 18 December 1756 – Died 1850) ഗുരു ഗാസിദാസ് എന്നും അറിയപ്പെടുന്നു. സത്നാമി വിഭാഗം സിഖ് മതത്തിന് സമാനമാണ്. ഇന്ത്യയിലെ ഛത്തീസ്ഗഡിലെ വനപ്രദേശത്ത് എല്ലാവരോടും ഒരേപോലെ പെരുമാറാൻ ആരംഭിച്ചത് ഗുരു ഗാസിദാസാണ്.
*🌹സച്ചിൻ ബേബി* - ആഭ്യന്തര ക്രിക്കറ്റിൽ ക്യാപ്റ്റനായ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ് സച്ചിൻ ബേബി (ജനനം: 18 ഡിസംബർ 1988). ഇടത് കൈയ്യൻ ബാറ്റ്സ്മാനാണ് അദ്ദേഹം.
*🌹സോഹൻലാൽ പി.എസ്.* - ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും മലയാള സിനിമയിൽ അഭിനയിക്കുന്ന നടനുമാണ് സോഹൻലാൽ പി.എസ്. (ജനനം: ഡിസംബർ 18, 1978).
*🌹പൊന്നബെത്ത് മാമ്പള്ളി രാഘവൻ* - 1951 മുതൽ 1956 വരെ തിരുവിതാംകൂർ-കൊച്ചിന് (ഇപ്പോൾ കേരളം) വേണ്ടി ഫസ്റ്റ് ക്ലാസ് തലത്തിൽ കളിച്ച ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു പൊന്നബെത്ത് മാമ്പള്ളി രാഘവൻ (1920 ഡിസംബർ 18 -?)
*🌷സ്മരണകൾ🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️
*🌷കേസരി എ. ബാലകൃഷ്ണപിള്ള* - പാശ്ചാത്യ സാഹിത്യ ചിന്തകളുടെ ഊഷ്മള ചൈതന്യം മലയാള ഭാഷയിലേക്ക് ആവാഹിച്ച ഫ്യൂച്ചറിസ്റ്റ് ചിന്തകനും വിമർശകനും. പത്രപ്രവർത്തകൻ, നിരൂപകൻ, ചരിത്രകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളസാഹിത്യകാരനായിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള (ജനനം ഏപ്രിൽ 13, 1889 - മരണം ഡിസംബർ 18, 1960). ജീവിതത്തിലും സാഹിത്യത്തിലും അദ്ദേഹം ഒരു വിപ്ലവക്കാരിയായിരുന്നു.
*🌷എസ്.കെ. മാരാർ* - ഒരു മലയാള സാഹിത്യകാരനായിരുന്നു എസ്.കെ. മാരാർ(സെപ്റ്റംബർ 13 1930 - ഡിസംബർ 18 2005). കവിത, ഉപന്യാസം, ഹിന്ദിയിൽനിന്നുളള വിവർത്തനം തുടങ്ങിയവയിലൂടെയാണ് സാഹിത്യത്തിലേക്കു കടന്നത്. ‘കേരളദ്ധ്വനി’നടത്തിയ കഥാമത്സരത്തിൽ സമ്മാനം ലഭിച്ചതോടെ കഥയെഴുത്തും നോവലെഴുത്തുമായി മുഖ്യപ്രവർത്തനം. പല സാഹിത്യ സംഘടനകളിലും സാരഥ്യം വഹിച്ചിട്ടുണ്ട്. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡിലും എക്സിക്യൂട്ടീവിലും അംഗമായിരുന്നു. 1971-ൽ ജെ.ഡി.തോട്ടാൻ സംവിധാനം ചെയ്ത വിവാഹ സമ്മാനം എന്ന ചലച്ചിത്രത്തിന് കഥയെഴുതിയിട്ടുണ്ട്.
*🌷വിജയ് ഹസാരെ* - വിജയ് സാമുവൽ ഹസാരെ (11 മാർച്ച് 1915 – 18 ഡിസംബർ 2004) മുൻ ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനും, 1951 മുതൽ 1953 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇന്ത്യൻ ടീമിനു ടെസ്റ്റ് പാവി ലഭിച്ചതിനു ശേഷം ആദ്യ വിജയം നേടിയ ടീമിന്റെ ക്യാപ്റ്റൻ വിജയ് ഹസാരെ ആയിരുന്നു. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ മുപ്പതു ടെസ്റ്റുകൾ കളിച്ച വിജയ് 47.65 ശരാശരിയിൽ 2192 റൺസും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 58.38 ശരാശരിയിൽ 18740 റൺസും നേടി. സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ് എന്നിവര്ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.
*🌷എം. ചടയൻ* - മഞ്ചേരി നിയമസഭാമണ്ഡലത്തേ ഒന്നും, രണ്ടും, മൂന്നും കേരളാ നിയമസഭകളിൽ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവാണ് എം. ചടയൻ (1922 - 18 ഡിസംബർ 1972). മുസ്ലീംലീഗ് നേതാവായ ചടയൻ മലബാർ നിയമസഭയിൽ 1952 മുതൽ 1956 വരെ അംഗമായിരുന്നു. ഹരിജനങ്ങളുടെ ഉദ്ധാരണനത്തിനും, സഹകരണമേഖലയിലെ താല്പര്യങ്ങൾക്കുമ്മായി അക്ഷീണം പ്രവർത്തിച്ച നേതാവാണ് ചടയൻ.
*🌷പി.എം. സയീദ്* - പി.എം. സയീദ് (1941 മേയ് 10–2005 ഡിസംബർ 18) മലയാളിയായ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു. ഇദ്ദേഹം ഇൻഡ്യൻ നാഷണൽ കോൺഗ്രസിലെ അംഗമായിരുന്നു. ഇദ്ദേഹം പത്തു തവണ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപ് ലോകസഭാ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. 1993–1995-ൽ ഇദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നു. ഉരുക്ക്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് എന്നീ വകുപ്പുകൾ ഇദ്ദേഹം 1995–1996 കാലത്ത് കൈകാര്യം ചെയ്തു, 1998–2004 സമയത്ത് ഇദ്ദേഹം ലോകസഭയുടെ ഉപാദ്ധ്യക്ഷനായിരുന്നു. ഇദ്ദേഹം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു.
*🌷മുസഫർ അഹമ്മദ്* - ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത കമ്യൂണിസ്റ്റ് വിപ്ലവകാരിയാണ് കാക്കാ ബാബു എന്ന പേരിലറിയപ്പെട്ടിരുന്ന മുസഫർ അഹമ്മദ് (8 ഓഗസ്റ്റ് 1889 – 18 ഡിസംബർ 1973). ഇന്ത്യൻ കമ്യൂണിസ്റ്റു പാർടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു.
*🌷ഷോൺ-ബറ്റീസ്റ്റെ ദെ ലാമാർക്ക്* - പരിണാമ ചിന്തയെ ഒരു സിദ്ധാന്തരൂപത്തിൽ ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രഞ്ജനാണ് ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക് (1 ആഗസ്റ്റ് 1744 – 18 ഡിസംബർ 1829). 1809 ൽ സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണസിദ്ധാന്തം അവതരിപ്പിച്ചു. പോമറേനിയൻ യുദ്ധത്തിൽ (1757-62) ലാമാർക്ക് യുദ്ധം പ്രഷ്യയ്ക്കെതിരെ യുദ്ധം ചെയ്യുകയും കമ്മീഷൻ യുദ്ധകാലത്തെ ധീരതയ്ക്ക് അദ്ദേഹത്തിന് അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. മൊണാക്കോ എന്ന സ്ഥലത്ത് പോസ്റ്റ് ചെയ്തപ്പോൾ ലാമാർക്ക് പ്രകൃതിചരിത്രത്തിൽ താത്പര്യം ജനിച്ച് വൈദ്യം പഠിക്കാൻ തീരുമാനിച്ചു.
*🌷സൂര്യകാന്തം* - ടോളിവുഡിലെ ഇന്ത്യൻ നടിയായിരുന്നു സൂര്യകാന്തം (28 ഒക്ടോബർ 1924 - 18 ഡിസംബർ 1994) . ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി അവർ കണക്കാക്കപ്പെട്ടു, കൂടാതെ മിക്ക സിനിമകളിലും ക്രൂരയായ അമ്മായിയമ്മയായി അഭിനയിച്ചതിലൂടെ പ്രശസ്തയായിരുന്നു.
*🌷വിദ്വാൻ ടി.പി രാമകൃഷ്ണപിള്ള* - പരിഭാഷകനും അധ്യാപകനും ചെറുകഥാകൃത്തുമാണ് വിദ്വാൻ ടി.പി.രാമകൃഷ്ണപിള്ള (1904- 18 Dec1993).
*🌷ഇന്ത്യന്നൂര് ഗോപി* - ഭാരതപുഴ സംരക്ഷണ പ്രവര്ത്തനത്തിന്റെ മുന്നിരക്കാരനും പ്രമുഖ പരിസ്ഥിതി പ്രവര്ത്തകനുമാണ് ഇന്ത്യന്നൂര് ഗോപി (1930 - 18 Dec 2015).
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*🦋അനൂപ് വേലൂർ🦋*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
Post a comment