27 ഡിസംബർ 2020

ഓമശേരിയിൽ പി അബ്ദുൾ നാസർ പ്രസിഡൻ്റാവും
(VISION NEWS 27 ഡിസംബർ 2020)


ഓമശ്ശേരി : ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അമരത്തേക്ക് പുളിക്കൽ അബ്ദുൽനാസറിനെ ഓമശ്ശേരി പഞ്ചായത്ത്‌ മുസ്ലിംലീഗ് കൗൺസിൽ യോഗം തെരഞ്ഞെടുത്തു.നേരത്തെ ഗ്രാമ പഞ്ചായത്ത് അംഗമായും ഓമശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായും പ്രവർത്തിച്ച് പരിചയമുള്ള അബ്ദുൽ നാസറിന് അർഹതക്കുള്ള അംഗീകാരം കൂടിയാണ്. പതിനഞ്ചാം വാർഡായ പുത്തൂരിൽ നിന്നും വൻ ഭൂരിപക്ഷത്തിനാണ് നാസർ തിരെഞ്ഞെടുക്കപ്പെട്ടത്.

തുടർച്ചയായ മൂന്നാം തവണയാണ് ഓമശ്ശേരി പഞ്ചായത്ത് ഭരണം യു ഡി എഫിന് ലഭിക്കുന്നത് 'മുൻ ഭരണ സമിതിയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഇത്തവണത്തെ വമ്പിച്ച വിജയം. ആകെയുള്ള 19 സീറ്റിൽ 12 യു ഡി എഫും 6 എൽ ഡി എഫും ഒരു സ്വതന്ത്രനും ആണ് വിജയിച്ചത്.9 സീറ്റിൽ മൽസരിച്ച മുസ്ലീം ലീഗിന് എട്ടിലും വിജയിക്കാനായി.
 പൊതുരംഗത്തു സജീവമായി ഇടപെടുന്ന ഊർജ്ജസ്വലതയോടെ കാര്യങ്ങൾ ചെയ്യുന്ന നാസറിന്റെ അനുഭവസമ്പത്തും ഭരണ മികവും ഓമശ്ശേരിയുടെ സമഗ്രമായ വികസനത്തിന്‌ മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only