27 ഡിസംബർ 2020

കൊടുവള്ളി പറമ്പത്ത് കാവ് പരിസരത്ത് ജെ.ഡി.റ്റി. ഇസ്ലാം പോളിടെക്‌നിക് കോളേജ് എൻ.എസ്.എസ് വളൻണ്ടിയേഴ്‌സ് 'പ്ലാസ്റ്റിക്കിനോട് വിട പറയാം ക്യാമ്പെയ്‌നും', 'കൊറോണ - ശികല്ല രോഗങ്ങൾക്കെതിരെ ബോധവൽക്കരണവും മുതിർന്ന കർഷകനെ ആദരിക്കൽ ചടങ്ങും നടത്തി.
(VISION NEWS 27 ഡിസംബർ 2020)


കൊടുവള്ളി: ജെ.ഡി.റ്റി.ഇസ്ലാം പോളിടെക്നിക് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ സപ്തദിന സ്‌പെഷ്യൽ ക്യാമ്പിംഗ് പ്രോഗ്രാമിന്റെ കൊടുവള്ളി ക്ലസ്റ്ററിലെ നാലാം ദിനമായ ഇന്നലെ കൊടുവള്ളി പറമ്പത്ത് കാവ് പരിസരത്ത് 'പ്ലാസ്റ്റിക്കിനോട് വിട പറയാം ക്യാമ്പെയ്‌നും', 'കൊറോണ - ശികല്ല രോഗങ്ങൾക്കെതിരെ ബോധവൽക്കരണവും  മുതിർന്ന കർഷകനെ ആദരിക്കൽ ചടങ്ങും നടത്തി.

കൊറോണ - ശികല്ല രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് ഡിവിഷൻ കൗണ്സിലർ ഇളങ്ങോട്ടിൽ ഹസീന ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ഹരിലാൽ സാർ ബോധവൽക്കരണ ക്ലാസ് എടുത്തു. മുതിർന്ന കർഷകനെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സാദിഖ് സാർ പൊന്നാട അണിയിച്ചു ആദരിച്ചു. വയലിലെ പ്ലാസ്റ്റിക്കുകളും മറ്റ് വേസ്റ്റുകളും വയലിൽ നിന്നും ഒഴിവാക്കി 'പ്ലാസ്റ്റിക്കിനോട് വിട പറയാം ക്യാമ്പെയ്‌നും' നടത്തി.

 എൻ.എസ്.എസ് വളൻണ്ടിയർ അഫ്‌സൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സാദിഖ് സാർ  
അധ്യക്ഷത വഹിച്ചു. ജെ.ഡി.റ്റി ഇസ്ലാം പൊളിടെക്നിക് കോളേജിലെ മുൻവർഷ എൻ.എസ്.എസ്. വളൻണ്ടിയേഴ്‌സായ ആദിൽ, ഷഫീക്, ഐബ, ജാസിം, അഖിൽ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.  എൻ.എസ്.എസ്. വളൻണ്ടിയറായ ഹസൈൻ നന്ദിയും പറഞ്ഞു. അഫ്‌ലഹ്, ജുനൈദ്, ഷമീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ് വളൻണ്ടിയർ സെക്രട്ടറി ഷർമില ഷെറിൻ പി, അൻഷിഫ് കൊടുവള്ളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only