23 December 2020

കർഷകർക്ക് ഐക്യദാർഢ്യം: ജിയോ ഉൽപന്നങ്ങളുടെ വിൽപ്പന മുക്കത്ത് മൊബൈൽ ഫോൺ റീട്ടേലേഴ്സ് അസോസിയേഷൻ നിർത്തി വെച്ചു.
(VISION NEWS 23 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കർഷകർക്ക് ഐക്യദാർഢ്യം: ജിയോ ഉൽപന്നങ്ങളുടെ വിൽപ്പന മുക്കത്ത്  മൊബൈൽ ഫോൺ റീട്ടേലേഴ്സ് അസോസിയേഷൻ നിർത്തി വെച്ചു.

 നിലനിൽപ്പിന്നു വേണ്ടി രാജ്യതലസ്ഥാനത്ത് 160 ദിവസം പിന്നിട്ട്  സമരം ചെയ്യുന്ന കർഷകർക്ക് മുക്കത്തിന്റെ മണ്ണിൽ നിന്നും ഐക്യദാർഢ്യം.

കേന്ദ്ര സർക്കാരിനെ കൂട്ടുപിടിച്ചു കോർപറേറ്റ്  ഭീമൻമാർ രാജ്യത്തെ  കാർഷിക മേഖല അപ്പാടെ വീഴുങ്ങാൻ ഒരുങ്ങുന്നതിനെ ചെറുത്‌ തോൽപ്പിക്കാൻ  വേണ്ടി കോർപ്പറേറ്റ് ഉത്പന്നമായ ജിയോ സിം കാർഡും അനുബന്ധ  ഉത്പന്നങ്ങളും  കർഷക സമരം അവസാനിക്കും വരെ മുക്കത്ത് മൊബൈൽ ഷോപ്പിൽ നിന്നും വിൽപ്പന നിർത്തിവെച്ചു.മറ്റു സെല്ലുലാർ കമ്പനിയിലേക്ക് പോർട്ടിങ്ങും ചെയ്യുമെന്നും  മൊബൈൽ ഫോൺ  റീട്ടേലേഴ്സ് അസോസിയേഷൻ കേരളയുടെ (MPRAK മുക്കം) ഭാരവാഹികൾ അറിയിച്ചു.

ബഹിഷ്കരണ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ്  സെക്രട്ടറി എം.കെ.സിദീഖ് ഫർണിച്ചർ ലാൻ്റ് ഉദ്ഘാടനം ചെയ്തു.   

എ.കെ സിദ്ധീഖ് ആദ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം.അഷ്‌റഫ്‌ അലി മൊബൈൽ സ്പോട്ട് , റഹീം റിംഗ്ടോൺ, സലീം റംസാൻ കമ്മ്യൂണിക്കേഷൻ, റഫീഖ് സലാല,മുനീർ ഇത്തിസലാത്ത്, മുഹമ്മദ്‌, ഇബ്രാഹിം സമസ്ത, നവാസ് എസ്.എം.എസ്,സാജുദ്ധീൻ,അഷ്‌റഫ്‌ മൊബൈൽ വേൾഡ് , ഷംസി മോബി ഹോം തുടങ്ങിയവർ നേതൃത്വം നൽകി.ചടങ്ങിൽ എൻ.കെ മുഹമ്മദലി നന്ദി യും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only