05 December 2020

ജനകീയ പ്രകടന പത്രിക പ്രകാശനം ചെയ്തു
(VISION NEWS 05 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി : ഓമശ്ശേരി ആറാം വാർഡ് യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന സി. എ  ആയിഷ ടീച്ചർ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാൽ പ്രയോഗികമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ജനകീയ വികസന സേവന പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ജനകീയ പ്രകടനപത്രിക പ്രകാശനം ചെയ്തു.
വാർഡിലെ വോട്ടർമാരുടെ  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾകൊള്ളിച്ചുകൊണ്ടാണ്   പ്രകടന പത്രിക തയ്യാറാക്കിയിട്ടുള്ളത്.

 ഓമശ്ശേരിയിലെ  മുതിർന്ന മുസ്‌ലിം ലീഗ് നേതാവ് യു.കെ ഇബ്രാഹിം മാസ്റ്റർ ആറാം വാർഡ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി.വി റഷീദ് മാസ്റ്റർക്ക്  പത്രിക നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ഭരണ സംവിധാനം, ആരോഗ്യം, കാർഷികം, പരിസ്ഥിതി, കായികം,  വിദ്യാഭ്യാസം, തൊഴിൽ മേഖലകൾ തുടങ്ങിയവ  കാര്യക്ഷമമാക്കുന്നതിന് നവീനമായ പദ്ധതികളാണ്  പ്രകടന പത്രികയിൽ ഉൾപെടുത്തിയിരിക്കുന്നത്. വാർഡിലെ നിലവിലെ അവസ്ഥയും ജനങ്ങളുടെ ആവശ്യങ്ങളും പരിഗണിച്ച്  ജനകീയ ഗ്രാമസഭകൾ, ഫിനിഷിങ് സ്കൂൾ, വാർഡ് ഡാറ്റാ ബാങ്ക്, എല്ലാവർക്കും  മെഡിക്കൽ റെക്കോർഡ്,മൈക്രോഫിനാൻസ് യൂണിറ്റുകൾ, സമ്പൂർണ്ണ കുടിവെള്ള പദ്ധതി, ജനസേവന കേന്ദ്രം, വൺ ഡേ ക്ലിനിക്, പട്ടിണി രഹിത വാർഡ്, ഡിജിറ്റൽ വാർഡ്, പ്രവാസി സെൽ തുടങ്ങിയവ പത്രികയിലെ ആകർഷണീയമായ പദ്ധതികളാണ്. 

പരിപാടിയിൽ കെ എം സി സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് യു. കെ ഹുസൈൻ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് സദറുദ്ധീൻ, സെക്രട്ടറി ശിഹാബ് വെളിമണ്ണ, മുസ്ലിം ലീഗ് ആറാം വാർഡ് വൈസ് പ്രസിഡന്റ് ബഷീർ ചക്കനക്കണ്ടി, സെക്രട്ടറി ഇബ്രാഹിം, മുസ്ലിം ലീഗ് നേതാക്കളായ  അബൂബക്കർ, യു. കെ അബ്ദുള്ള, പി.വി അബ്ദുള്ള , വെൽഫയർ പാർട്ടി ആറാം വാർഡ് കൺവീനർ സജീർ അമ്പലത്തിങ്ങൽ, സെക്രട്ടറി ഷമീം കെ.സി, നേതാക്കളായ മനാഫ് ഓമശ്ശേരി, അബ്ദുള്ള കക്കാട് എന്നിവർ സംബന്ധിച്ചു.

Post a comment

Whatsapp Button works on Mobile Device only