കൊടുവള്ളി :തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമാപനത്തോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കൊട്ടിക്കലാശം കൊടുവള്ളി ടൗണിലും നഗരസഭയുടെ മറ്റ് ഡിവിഷനുകളിലും നടത്തേണ്ടതില്ലെന്ന് കൊടുവള്ളി സി. ഐ. പി. ചന്ദ്രമോഹന് വിളിച്ചുചേര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു. നഗരസഭ പരിധിയില്‍ വൈകീട്ട് നാലിന് പരസ്യ പ്രചരണം അവസാനിപ്പിക്കണം.വോട്ടെടുപ്പ് ദിവസം നഗരസഭയ്ക്ക് പുറത്ത് നിന്നും വരുന്നവരെ നിയന്ത്രിക്കും. വോട്ടെടുപ്പിന് ശേഷമുള്ള വിജയാഹ്ലാദത്തിന് തുറന്ന വാഹനത്തിലെ അണൗണ്സ്മെന്റും
അള്‍ട്ടര്‍ ചെയ്ത ഇരുചക്ര വാഹനങ്ങളിലെ യാത്രയും പാടില്ല. ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുള്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാനും തീരുമാനിച്ചു.
രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധികരിച്ച്
സി.എം. ഗോപാലന്, സി.പി. ഫൈസല്‍, കെ. ഷറഫുദീന്‍, ഒ.ടി. സുലൈമാന്‍, പി.ടി.സി. ഗഫൂര്‍, പി.ടി. സദാശിവന് എന്നിവരും കൊടുവള്ളി എസ്.ഐ. എ. സായൂജ്കുമാറും യോഗത്തില്‍ പങ്കെടുത്തു.
Post a comment