തങ്ങൾ മുന്നോട്ടുവെച്ച നാലിന അജൻഡയിൽ ഊന്നിയുള്ള ചർച്ചയാണുവേണ്ടതെന്ന് സംയുക്ത കിസാൻമോർച്ച ചൊവ്വാഴ്ച കേന്ദ്രത്തിനയച്ച മറുപടിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് കാർഷികനിയമങ്ങളിലും ഭേദഗതികളല്ല, അവ മുഴുവനായി റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ ചർച്ചചെയ്യണമെന്നാണ് കർഷകരുടെ മുഖ്യആവശ്യം. കാർഷികനിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രവും വ്യക്തമാക്കിയിട്ടുള്ളതിനാൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിജ്ഞാൻഭവനിൽ നടക്കുന്ന ചർച്ച ഇരുപക്ഷത്തും വഴിത്തിരിവാകും. ചർച്ച പരാജയപ്പെട്ടാൽ പുതുവർഷം മുതൽ അതിരൂക്ഷമായ സമരത്തിന് തയ്യാറെടുക്കുകയാണ് കർഷകർ.
Post a comment