കാഞ്ഞങ്ങാട്:
ഡിവൈഎഫ്ഐ പ്രവർത്തകനെ മുസ്ലിംലീഗുകാർ കുത്തിക്കൊലപ്പെടുത്തി. കാസർകോട് പഴയകടപ്പുറം മുണ്ടത്തോട് അബ്ദുൾ റഹ്മാൻ (32) ആണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
കല്ലുരാവി മുണ്ടത്തോട്ട് ബുധനാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. എം.പി. വിനോദ്, എസ്.ഐ. വിനോദ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Post a comment