31 ഡിസംബർ 2020

സി എം ഗോപാലന്റെ നിര്യാണത്തിൽ കൊടുവള്ളി പൗരാവലി അനുശോചിച്ചു
(VISION NEWS 31 ഡിസംബർ 2020)


കൊടുവള്ളി :കൊടുവള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടും സജീവ പൊതുപ്രവർത്തകനും ആയിരുന്ന സി എം ഗോപാലന്റെ നിര്യാണത്തിൽ കൊടുവള്ളി പൗരാവലി അനുശോചിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ.l വെള്ളറ അബു അധ്യക്ഷത വഹിച്ചു. പി ആർ മഹേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി ടി എ റഹിം എം എൽ എ, കാരാട്ട് റസാഖ് എം എൽ എ, കെ സി അബു, പി കെ സുലൈമാൻ മാസ്റ്റർ, കെ പി അശോകൻ, വേളാട്ട് അഹമ്മദ് മാസ്റ്റർ, കെ ബാബു, കോതൂർ മുഹമ്മദ് മാസ്റ്റർ, പി മുഹമ്മദ്,ബിജു പടിപ്പുരക്കൽ, ഒ പി റഷീദ്, പി ടി സി ഗഫൂർ, സി എ ബഷീർ, കെ അസൈൻ, പി ടി മെയ്തീൻ കുട്ടി മാസ്റ്റർ, യു വി ശിവദാസൻ, കെ ശിവദാസൻ, എൻ കെ അനിൽ കുമാർ,സി കെ ജലീൽ, പി ടി അസൈൻകുട്ടി, എൻ വി നൂർ മുഹമ്മദ്, എം കെ കേളുകുട്ടി, ഒ കെ നജീബ്, അഡ്വ. ഗഫൂർ പുത്തൻപുര, പി സി ജമാൽ, ശംസുദ്ദീൻ അപ്പോളോ, ഗഫൂർ മുക്കിലങ്ങാടി, കെ നവനീത് മോഹൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only