26 ഡിസംബർ 2020

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് കോഴിക്കോട് ആരോഗ്യവകുപ്പ്
(VISION NEWS 26 ഡിസംബർ 2020)കോഴിക്കോട്:
വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ ടെസ്റ്റുകള്‍ കൂട്ടാന്‍ കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പ്. പ്രായം ചെന്നവര്‍, രോഗികള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ എന്നിവര്‍ ടെസ്റ്റ് നടത്തണമെന്നാണ് നിര്‍ദേശം.
'തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. തെരഞ്ഞെടുപ്പ് പ്രചരണം‍, കൊട്ടിക്കലാശം, വോട്ടെടുപ്പ്, ഫലം വന്ന ശേഷമുള്ള ആഘോഷപരിപാടികള്‍.. നിരവധി പേര്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ പുറത്തിറങ്ങി. കുട്ടികളും യുവാക്കളും പ്രായമായവരും എല്ലാം..
കോവിഡിനെ മറന്നായിരുന്നു ആഹ്ലാദ പ്രകടനങ്ങളെല്ലാം.
കോവിഡ‍് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ ജില്ലാ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വോട്ടെടുപ്പിനായി പോയ പ്രായമായവരും മറ്റ് രോഗമുള്ളവരും ടെസ്റ്റ് ചെയ്യണം. ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ് അവഗണിക്കരുതെന്ന് ഡി.എം.ഒ അറിയിച്ചു.കഴിഞ്ഞ ദിവസം ജില്ലയില്‍ 588 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേരും പോസിറ്റീവ് ആയിട്ടുണ്ട്.
സമ്ബര്‍ക്കം വഴി 553 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 29 കേസുകളുണ്ട്. 5043 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only