27 ഡിസംബർ 2020

പി.എം.എ.വൈ ഭവന നിർമാണ പദ്ധതിയിൽ മുക്കം നഗരസഭക്ക് ദേശീയ പുരസ്കാരം
(VISION NEWS 27 ഡിസംബർ 2020)മുക്കം : പി.എം.എ.വൈ പദ്ധതി നിർവഹണത്തിന് കേന്ദ്ര പാർപ്പിട - നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡിന് അർഹമായി മുക്കം നഗരസഭ. മികച്ച പ്രവർത്തനം നടത്തിയ നഗരസഭയായാണ് മുക്കം തിരഞ്ഞെടുക്കപ്പെട്ടത്.

 ഇന്ത്യയിൽ അഞ്ച് നഗരങ്ങളെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്. കേരളത്തിൽ നിന്നും മുക്കം മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.

ഉത്തർപ്രദേശിലെ മിർസാപൂർ ജാർ ഗണ്ഡിലെ ജൂംറി തിലയ ചത്തിസ്ഗഡിലെ ദോനഗ്ര മധ്യപ്രദേശില ഖുറേ എന്നീ നഗരങ്ങളാണ് അവാർഡിന് അർഹമായ മറ്റ് നഗരങ്ങൾ

പി.എം.എ.വൈ പദ്ധതി നടപ്പാക്കിയതിൽ നൂതന മാതൃകകൾ സൃഷ്ടിച്ചതാണ് മുക്കത്തിനെ അവാർഡിന് അർഹമാക്കിയത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും പദ്ധതികൾ സംയോജിപ്പിച്ച് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയതും ഗ്രീൻ ചാനൽ സംവിധാനം  ഏർപ്പെടുത്തിയതും ശ്രദ്ധേയമായി.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടു നിർമാണത്തിനുള്ള സിമൻ്റ് കട്ടകൾ പത്ത് രൂപക്ക് ലഭ്യമാക്കിയതും കിണറുകൾ നിർമിച്ച് നൽക്കുകയും ചെയ്തതിന് പുറമേ തൊണ്ണൂറ് തൊഴിൽ ദിനങ്ങൾ ഓരോ ഗുണഭോക്താവിനും നൽകുകയും ചെയ്തു. നിർമാണം പൂർത്തിയാക്കിയ വീടുകളിൽ സ്വച്ഛ്ഭാരത് പദ്ധതിയിലുൾപ്പെടുത്തി ആയിരത്തി അഞ്ഞൂറ് രൂപക്ക് ബയോഗ്യാസ് പ്ലാൻ്റ് നൽകി.

അംഗീകാർ ക്യാമ്പെയിൻ്റെ ഭാഗമായി രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർള ഇനത്തിൽ പെട്ട പ്ലാവിൻ തൈകൾ നട്ടു പിടിച്ചു.
ഗ്യാസ് കണക്ഷനില്ലാതിരുന്ന കുടുംബങ്ങൾക്കെല്ലാം ഉജ്ജ്വൽ യോജന പദ്ധതിയിൽ സൗജന്യ കണക്ഷൻ നൽകി._
പുതിയ വീടുകളിലേക്ക് മാറിയ കുടുംബങ്ങൾക്കെല്ലാം  പുതിയ റേഷൻ കാർഡ് നൽകാനും കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനും സിവിൽ സപ്ലെസ് വകുപ്പുമായി ചേർന്ന് അദാലത്തുകൾ നടത്തിയതും ഏറെ പേർക്ക് പ്രയോജനകരമായി.

അഞ്ച് ഡി.പി.ആറുകളിലായി അറുന്നൂറ്റി പതിമൂന്ന്_ _കുടുംബങ്ങളാണ് മുക്കം നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുന്നത്.
ഇതിൽ നാന്നൂറ്റി എഴുപതെണ്ണം ഇതിനകം പൂർത്തിയായി കഴിഞ്ഞു.

വി. കുഞ്ഞൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ആദ്യ നഗരസഭാ ഭരണ സമിതിയുടെ പരിശ്രമങ്ങളാണ്  ഈ നേട്ടങ്ങൾക്ക് പിന്നിൽ.
നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ്,
 പി.എം.എ.വൈ സെക്ഷൻ ക്ലർക്ക് പ്രജിത്ത്, സോഷ്യൽ ഡവലപ്മെൻ്റ് സ്പെഷലിസ്റ്റ് അബ്ദുൾ നിസാർ എന്നിവരടങ്ങിയ സമിതിയുടെ നിർവഹണ മികവു കൂടെ ചേർന്നതോടെ സംസ്ഥാനത്തെ മികച്ച നഗരസഭയായി മുക്കം മാറി.
ഇപ്പോൾ പി.എം.എ.വൈ എന്ന കേന്ദ്ര പദ്ധതിക്കുള്ള അവാർഡും
മുക്കം നഗരസഭയിലൂടെ കേരളത്തിലേക്ക് എത്തുകയാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only