07 December 2020

വോട്ട് ചെയ്യണം, ജാഗ്രതയോടെ:ആരോഗ്യമന്ത്രി
(VISION NEWS 07 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





തിരുവനന്തപുരം : കോവിഡ് കാലത്തെ ആദ്യ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുമ്പോൾ എല്ലാവരും സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപന സാധ്യതയുണ്ടെന്നു വിദഗ്ധരുടെ മുന്നറിയിപ്പുള്ളതിനാൽ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും ഓർമിപ്പിച്ചു.

*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:*

1- മൂക്കും വായും മൂടുന്ന രീതിയിൽ മാസ്ക് ധരിക്കുക. മാസ്ക് താഴ്ത്തി സംസാരിക്കരുത്.

2-കുട്ടികളെ കൊണ്ടുപോകരുത്.

3-റജിസ്റ്ററിൽ ഒപ്പിടാൻ പേന കയ്യിൽ കരുതുക.

4-സംസാരിക്കുമ്പോൾ 6 അടി അകലം പാലിക്കുക.

5-വരിയിൽ നിൽക്കുമ്പോൾ 6 അടി അകലം.

6-ഹസ്തദാനം ഒഴിവാക്കുക.

7-പോളിങ് ബൂത്തിലേക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കുക.

8-ബൂത്തിനുള്ളിൽ ഒരുസമയം 3 വോട്ടർമാർ മാത്രം.

9-തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്‌ക് മാറ്റുക.

10-വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പിട്ട കഴുകുക.

11-കമ്മിറ്റി ഓഫിസുകളിലെ പ്രവർത്തകരും മാസ്‌ക് ധരിക്കണം. ശാരീരിക അകലം പാലിക്കണം.

12-കൈകൾ സാനിറ്റൈസ് ചെയ്യണം.

13-സംശയങ്ങൾക്ക് ദിശ ഹെൽപ്‌ലൈൻ നമ്പർ: 1056


Post a comment

Whatsapp Button works on Mobile Device only