14 December 2020

ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുത്; തിര. കമ്മിഷന്റെ നിര്‍ദേശം
(VISION NEWS 14 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



വോട്ടിങ് യന്ത്രത്തില്‍ ബട്ടണ്‍ അമര്‍ത്താന്‍ പേന ഉപയോഗിക്കരുതെന്ന് സംസ്ഥാ തിരഞ്ഞെടുപ്പ് കമ്മിഷന്‍. പോളിങ് ബൂത്തുകളിലുള്ള ഉദ്യോഗസ്ഥര്‍ ഇത് ഉറപ്പാക്കണം. വോട്ടിങ് യന്ത്രത്തിന് കേട് പറ്റാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടുഘട്ടങ്ങളിലും പലരും പേനയും മറ്റുവസ്തുക്കളും ഉപയോഗിച്ച് ബട്ടണ്‍ അമര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. വോട്ടുചെയ്യാന്‍ കയറുന്നതിന് മുന്‍പും അതിനുശേഷവും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനാല്‍ കോവിഡ് ഭീതിയുടെ പേരില്‍ വോട്ടിങ് യന്ത്രത്തിലെ ബട്ടണില്‍ പേന ഉപയോഗിച്ച് അമര്‍ത്തേണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.തദ്ദേശ തെരഞ്ഞടുപ്പിന്റെ അവസാന ഘട്ടമാണ് നാളെ. നാല് വടക്കന്‍ ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6,867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Post a comment

Whatsapp Button works on Mobile Device only