11 ഡിസംബർ 2020

മഴ വില്ലനായി, പ്രചാരണ പോസ്റ്ററുകള്‍ക്ക് 'അകാല ചരമം
(VISION NEWS 11 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കോഴിക്കോട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലേക്ക് മഴ വില്ലനായി എത്തിയതോടെ പോസ്റ്ററുകളും ചുമരെഴുത്തുകളും നനഞ്ഞു കുതിര്‍ന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഉച്ചഭാഷിണികളും പ്രകടനങ്ങളും ഒഴിവാക്കിയുള്ള പ്രചാരണത്തിന് കൊഴുപ്പേകിയത് സ്ഥാനാര്‍ത്ഥികളുടെ ബഹുവര്‍ണ പോസ്റ്ററുകളായിരുന്നു. നാട്ടുവഴികളിലെവിടെയും പോസ്റ്ററുകളുടെ വര്‍ണകാഴ്ചയായിരുന്നു.സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ചിഹ്നവും വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ നാലാള്‍ കൂടുന്ന കവലകളിലെല്ലാം നിരന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇടിവെട്ടി പെയ്ത മഴയില്‍ തോരണമെല്ലാം നനഞ്ഞ് താഴെവീണു. മരത്തിലും കവലകളിലും പോസ്റ്ററുകള്‍ തൂക്കിയ ചരട് മാത്രമാണ് അവശേഷിപ്പായുള്ളത്.വൃശ്ചികത്തില്‍ വിരുന്നെത്തിയ മഴ തിരഞ്ഞെടുപ്പ് പ്രചാരണത്തെ മാത്രമല്ല നനച്ചത്. സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ പാടത്തും പറമ്ബിലും വിത്തെറിഞ്ഞവര്‍ക്കും ഭീഷിണിയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only