28 ഡിസംബർ 2020

മുക്കം ന​ഗ​ര​സ​ഭ​ അധ്യക്ഷനായ് പി.​ടി. ബാ​ബു​ ചുമതലയേറ്റു
(VISION NEWS 28 ഡിസംബർ 2020)
മു​ക്കം: മുക്കം ന​ഗ​ര​സ​ഭ​യി​ലെ പു​തി​യ ഭ​ര​ണ​സ​മി​തി അധ്യക്ഷനായ് പി.​ടി. ബാ​ബു​ ചുമതലയേറ്റു.

ഹാ​ട്രി​ക്ക് വി​ജ​യ​ത്തി​ള​ക്ക​വു​മാ​യാ​ണ് ബാ​ബു ചെ​യ​ർ​മാ​ൻ പ​ദ​വി അ​ല​ങ്ക​രി​ക്കുന്നത്. 29ാം ഡി​വി​ഷ​ൻ വെ​ണ്ണ​ക്കോ​ട് നി​ന്നാണ്  ഇത്തവണ എ​ൽ.​ഡി.​എ​ഫ് സ്വ​ത​ന്ത്ര​നാ​യി തെരഞ്ഞെടുക്കപ്പെട്ട​ത്.
പ​ട്ടി​ക​ജാ​തി ക്ഷേ​മ വ​കു​പ്പ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്, സി.​ഐ.​ടി.​യു ഏ​രി​യ ക​മ്മി​റ്റി​യം​ഗം, മു​ക്കം പ​ട്ടി​ക​ജാ​തി സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ൻ​റ്, സി.​പി.​എം മാ​മ്പ​റ്റ ഏ​രി​യ സെ​ക്ര​ട്ട​റി എന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഭാ​ര്യ ബി​ന്ദു മാ​മ്പാ​റ്റ പ്ര​തീ​ക്ഷ സ്കൂ​ൾ ജീ​വ​ന​ക്കാ​രി​യാ​ണ്. മ​ക്ക​ൾ അ​ക്ഷ​യ ബി.​ടെ​ക് ഫൈ​ന​ൽ വി​ദ്യാ​ർ​ഥി​നി, ആ​കാ​ശ് മാ​ന​ന്ത​വാ​ടി ഗ​വ. എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ ബി-​ടെ​ക് വി​ദ്യാ​ർ​ഥി​യാ​ണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only