ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഹൈക്കോടതി അനുമതി., ഈ മാസം 20 മുതൽ പ്രതിദിനം 5000 തീർത്ഥാടകരെ അനുവദിക്കാൻ ആണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. മകരവിളക്ക് തീർത്ഥാടന സമയത്തും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ആർടി പിസിആർ ടെസ്റ്റിൽ നെഗറ്റീവ് ആയ തീർത്ഥാടകരെ മാത്രമേ ശബരിമലയിൽ അനുവദിക്കാവു എന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. മകരവിളക്ക് സമയത്ത് തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ ഉന്നതാധികാരസമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
Post a comment