29 ഡിസംബർ 2020

പുത്തൂർ ഗവൺമെന്റ് യുപി സ്കൂൾ സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനം കാരാട്ട് റസാഖ് എംഎൽഎ നിർവഹിച്ചു
(VISION NEWS 29 ഡിസംബർ 2020)


ഓമശ്ശേരി: 422 വിദ്യാർത്ഥികൾ 422 ഹോം ലാബുകൾ! പുത്തൂർ ഗവൺമെന്റ് യുപി സ്കൂളിലെ  സമ്പൂർണ്ണ ഹോം  ലാബ്  പദ്ധതിയായ *സ്പേസ് ഒപ്പേര* യുടെ  പ്രഖ്യാപനം കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് നിർവഹിച്ചു. ഹോം ലാബ് പദ്ധതി ഭാവിയിലെ ശാസ്ത്രജ്ഞന്മാരെയും ശാസ്ത്ര പ്രതിഭകളെയും സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്ന്, അദ്ദേഹം രക്ഷിതാക്കളെ ഓർമിപ്പിച്ചു. സ്കൂൾ കെട്ടിട നിർമാണത്തിന് 25 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്നും മാറ്റിവെച്ചതായും മാതൃക വിദ്യാലയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടൊപ്പം എംഎൽഎ എന്ന നിലയിൽ പൂർണമായും ഉണ്ടാകുമെന്നും  അദ്ദേഹം അറിയിച്ചു. ഡയറ്റ്  സീനിയർ
ലക്ചറർ ഡോക്ടർ യു കെ അബ്ദുൽ നാസർ പദ്ധതി വിശദീകരണം നടത്തി. ഗൂഗിൾ മീറ്റ് ൽ പങ്കെടുക്കാൻ കഴിയുന്ന ആളുകളുടെ പരിധിക്കുമപ്പുറം രക്ഷിതാക്കൾ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തി  എന്നത് ഈ പദ്ധതിയുടെ സ്വീകാര്യതയാണ് സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം വിലയിരുത്തി.  കൊടുവള്ളി AEO വി മുരളീകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.  വാർഡ്  മെമ്പർമാരായ നാസർ പുളിക്കൽ, ഇബ്രാഹിം പാറങ്ങോട്ടിൽ, കൊടുവള്ളി BPC വി എം മെഹറലി എന്നിവർ  അനുമോദന സന്ദേശങ്ങൾ  നൽകി. പി ടി എ പ്രസിഡണ്ട് പി വി സാദിഖ് അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ കുഞ്ഞോയി പുത്തൂർ, സീനിയർ അസിസ്റ്റന്റ് സുരേഷ് കുമാർ എ, വിദ്യാർത്ഥി പ്രതിനിധി ഹന്ന ഫാത്തിമ, എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാർഥികളുടെ തൽസമയ ലാബ് പ്രദർശനം നടന്നു. രക്ഷിതാക്കളും വിദ്യാർത്ഥികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത് സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനം ഒരു ആഘോഷമാക്കി മാറ്റി.  ഹെഡ്മാസ്റ്റർ ഹുസൈൻ പി എ സ്വാഗതവും ഹഫ്‌സ ടീച്ചർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only