04 ഡിസംബർ 2020

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കകം വിതരണത്തിന് തയ്യാറാകുമെന്ന് മോദി
(VISION NEWS 04 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


നീണ്ട കാത്തിരിപ്പിനൊടുവിൽ രാജ്യം കാതോർത്തിരുന്ന പ്രഖ്യാപനമെത്തിയിരിക്കുകയാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിന് തയ്യാറാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വാക്സിന്‍ വില സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച തുടരുകയാണെന്നും സര്‍വ്വകക്ഷി യോഗത്തില്‍ മോദി പറഞ്ഞു.

കൊവിഡിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനും വാക്സിന്‍ വിതരണം സംബന്ധിച്ച് ധാരണയില്‍ എത്താനുമാണ് മോദി സര്‍വ്വകക്ഷിയോഗം വിളിച്ചത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വാക്സിന്‍ വിതരണത്തിന് തയ്യാറാവും എന്നാണ് വിദഗ്ദര്‍ പറയുന്നത്. വിദഗ്ദര്‍ അംഗീകാരം നല്‍കുന്ന മുറയ്ക്ക് തന്നെ വാക്സിനേഷന്‍ രാജ്യത്ത് ആരംഭിക്കുമെന്ന് മോദി അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍, ഗുരുതര രോഗങ്ങള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തിൽ മുന്‍ഗണന നല്‍കുക എന്നും മോദി യോഗത്തില്‍ പറഞ്ഞു.

വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കേന്ദ്രം യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. കുറഞ്ഞ നിരക്കില്‍ വാക്സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ലോകം തയ്യാറെടുക്കുന്നത്. വാക്സിന്‍ വിതരണത്തിന് രാജ്യത്തിന് കാര്യക്ഷമമായ സംവിധാനവും വൈദഗ്ധ്യവുമുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തുമെന്നും മോദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only