താമരശ്ശേരി:
പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കര വട്ടത്ത് മണ്ണില്‍ ഷമീറിന്റെ മകള്‍ ഫാത്തിമ സഹമത്ത് (8) മരണപ്പെട്ടു. മാതാവ്: ഷബ്ന. സഹോദരങ്ങൾ: മുഹമ്മദ് ഷയാൻ, മുഹമ്മദ് ഷയിൻ ഷാ അലി.
സഹമത്തിനൊപ്പം ഒഴുക്കിൽപ്പെട്ട മടവൂർ അടുക്കത്ത് പറമ്പ് ഹാരിസ് -ഫസ്ന ദമ്പതിമാരുടെ മകൾ ഹന ഫാത്തിമ (7) കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
ചാലക്കര അവേലം കടവില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. മാതൃസഹോദരനായ ഷമീറിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഹന ഫാത്തിമ. വല്ല്യുമ്മയ്ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഹനയും സഹമത്തും ഒഴുക്കില്‍പെടുകയായിരുന്നു.
നിലവിളി കേട്ട് പരിസരത്തുണ്ടായിരുന്ന പ്രദേശവാസികള്‍ പുഴയിലേക്ക് എടുത്തുചാടി ഇരുവരെയും പുറത്തെടുത്തു. കുട്ടികളെ ആദ്യം പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ പ്രവേശിപ്പിച്ചു.
അവശനിലയില്‍ വെന്റിലേറ്ററിലായിരുന്ന ഹന ഫാത്തിമ തിങ്കളാഴ്ച രാത്രിയോടെ തന്നെ മരണപ്പെടുകയായിരുന്നു. .
Post a comment