വകഭേദം വന്ന കൊറോണ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി അതിർത്തികൾ അടച്ചിട്ടിരുന്ന ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ വീണ്ടും തുറക്കുന്നു.
ഡിസംബർ 29 ചൊവ്വാഴ്ച മുതൽ കര, വ്യോമ, കടൽ അതിർത്തികൾ തുറക്കാൻ ഒമാൻ തീരുമാനിച്ചപ്പോൾ ജനുവരി 2 ശനിയാഴ്ച മുതൽ കര, വ്യോമ, കടൽ ഗതാഗതം പുന:സ്ഥാപിക്കാൻ കുവൈത്തും തീരുമാനിച്ചിരിക്കുകയാണ്.
അതിർത്തി തുറക്കാൻ തീരുമാനിച്ച കുവൈത്തിൻ്റെ തീരുമാനം ദുബൈയിൽ കുടുങ്ങിയ നിരവധി കുവൈത്ത് പ്രവാസികൾക്ക് വലിയ ആശ്വാസമായിത്തീരും.
ഒമാൻ അതിർത്തികൾ തുറന്നതോടെ ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാനും 10 ദിവസം താമസിക്കാനും സാധിക്കും. അതിർത്തികൾ തുറക്കുന്നത് സംബന്ധിച്ച് സൗദിയുടെ തീരുമാനം അടുത്തയാഴ്ചയായിരിക്കും പ്രഖ്യാപിക്കുക.
Post a comment