26 December 2020

ചരിത്രത്തിൽ ഇന്ന്
(VISION NEWS 26 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


              *✒️ചരിത്രത്തിൽ ഇന്ന്✒️*

                 


*ഇന്ന്  2020 ഡിസംബർ 26 (1196 ധനു 11 ) ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ*

📝📝📝📝📝📝📝📝📝📝📝

*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 25 വർഷത്തിലെ 359 (അധിവർഷത്തിൽ  360)-ാം ദിനമാണ്*


*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹*🔻 🔻 🔻
♾️♾️♾️♾️♾️♾️♾️♾️

*💠സുനാമി അനുസ്മരണ ദിനം*

*💠ബോക്സിംഗ് ദിവസം*

*💠ദേശീയ മിഠായി ചൂരൽ ദിനം*

*💠ദേശീയ നന്ദി കുറിപ്പ് ദിനം*

*💠ദേശീയ വിന്നർ ദിനം*

*💠സദ്‌വൃത്ത ദിനം*

*💠വിളംബര ദിനം*

*💠സ്വാതന്ത്ര്യ, ഐക്യ ദിനം (സ്ലൊവേനിയ)*

*💠സെന്റ് സ്റ്റീഫൻസ് ഡേ / ബോക്സിംഗ് ദിനം*

*💠ഫാദേഴ്സ് ഡേ (ബൾഗേറിയ)*

*💠ഗുഡ് വിൽ ദിവസം ( ദക്ഷിണാഫ്രിക്ക ,നമീബിയ )*

*💠കുടുംബദിനം (വാനുവാടു)*

*💠മമ്മേഴ്‌സ് ഡേ ( പാഡ്‌സ്റ്റോ , കോൺ‌വാൾ )*

*💠വ്രെൺ ദിവസം ( അയർലൻഡ് )*


*🌹ചരിത്ര സംഭവങ്ങൾ🌹*  🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️♾️

*🌐1805* - ഓസ്ട്രിയയും ഫ്രാൻസും പ്രസ്‌ബർഗ്ഗ് ഉടമ്പടിയിൽ ഒപ്പുവെച്ചു.

*🌐1860* - ആദ്യത്തെ ഇന്റർ ക്ലബ് ഫുട്ബോൾ മൽസരം ഇംഗ്ലണ്ടിലെ ഷെഫീൽഡിലെ സാൻഡിഗേറ്റ് റോഡ് ഗ്രൗണ്ടിൽ ഹാലം എ.സിയും ഷെഫീൽഡ് എഫ്.സിയും തമ്മിൽ നടന്നു

*🌐1862* - അമേരിക്കൻ സിവിൽ യുദ്ധം: ചിക്കാസ ബയാവിന്റെ യുദ്ധം ആരംഭിക്കുന്നു.

*🌐1862* - യു‌എസ്‌എസ്  റെഡ് റോവറിൽ സന്നദ്ധ നഴ്‌സുമാരായി സേവനമനുഷ്ഠിക്കുന്ന നാല് കന്യാസ്ത്രീകൾ യു‌എസ് നേവി ആശുപത്രി കപ്പലിലെ ആദ്യത്തെ വനിതാ നഴ്‌സുമാർ.

*🌐1898* - മേരി ക്യൂറിയും, പിയറി ക്യൂറിയും റേഡിയം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.

*🌐1906* - ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു.

*🌐1925* - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായി.

*🌐1948* - അവസാനത്തെ സോവിയറ്റ് സേന വടക്കൻ കൊറിയയിൽ നിന്നും പിൻവാങ്ങി.

*🌐1951*- നിത്യ ഹരിത നായകൻ പ്രേം നസീർ ആദ്യമായി സിനിമക്ക് വേണ്ടി മുവീ ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

*🌐1975* - ലോകത്തിലെ ആദ്യത്തെ വാണിജ്യ സൂപ്പർസോണിക് വിമാനം ടിയു-144, മാക് 2 വിനെ അതിശയിപ്പിച്ചുകൊണ്ട് സേവനം ആരംഭിച്ചു.

*🌐1978* - ഇന്ദിരാഗാന്ധി ജയിൽ മോചിതയായി.

*🌐1992* - ടിബറ്റൻ അഭയാർത്ഥികളുടെ ആത്മീയ നേതാവ് ദലൈലാമ കേരളം സന്ദർശിച്ചു.

*🌐2004* - ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി , റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ച സുനാമി ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തു.

*🌐2009* - ചൈന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ അതിവേഗ റെയിൽ പാത തുറന്നു. ഇത് ബെയ്‌ജിങ്ങും ഗുവാങ്ഷൌവുമായി ബന്ധിപ്പിക്കുന്നു.


*🌹ജൻമദിനങ്ങൾ🌹*  🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️

*🌹നരേന്ദ്രപ്രസാദ്* - സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആർ. നരേന്ദ്രപ്രസാദ് (1945 ഒക്ടോബർ 26 - മരണം നവംബർ 3, 2003) . സ്കൂളിലെ കൈയ്യെഴുത്തു മാസികയിലാണ് ആദ്യമായി എന്തെങ്കിലും എഴുതിയിട്ടുള്ളത്. പിന്നീട് ബാലജനസഖ്യത്തിനു വേണ്ടി ഏകാങ്ക നാടകങ്ങൾ എഴുതി അഭിനയിക്കാൻ തുടങ്ങി. ചലച്ചിത്ര താരം എന്ന നിലയിലാണ് നരേന്ദ്രപ്രസാദിനെ പൊതുജനങ്ങൾ തിരിച്ചറിയുന്നത്.

*🌹രാമവർമ്മ പതിനഞ്ചാമൻ* - കൊച്ചിയിലെ രാജർഷി, ഒഴിഞ്ഞ വല്യമ്പ്രാൻ എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന രാജർഷി സർ ശ്രീ രാമവർമ്മ XV (1852 ഡിസംബർ 26 –1932) 1895 മുതൽ 1914 വരെ കൊച്ചി മഹാരാജ്യത്തിലെ രാജാവായിരുന്നു.1917 ൽ പുനെയിലെ അഖിലേന്ത്യാ ആയുർവേദി കോൺഫറൻസിൽ പുനെയിൽ നടത്തിയ പ്രഭാഷണത്തിൽ ഭാരതസ്വാതന്ത്ര്യസമരനായകൻ ബാല ഗംഗാധര തിലകൻ ആണ് അദ്ദേഹത്തെ കൊച്ചിയിലെ രാജർഷി എന്ന് സംബോധന ചെയ്തത്. ബാല ഗംഗാധർ തിലക് ഇദ്ദേഹത്തെ . ' ഞാൻ ഇദ്ദേഹത്തെ രാജകുമാരന്മാർക്കിടയിലെ ഉന്നതപണ്ഡിതനായിരുന്നെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇദ്ദേഹം പണ്ഡിതർക്കിടയിലെ രാജാവാണ് എന്ന്ഇപ്പോൾ മനസ്സിലായി. "എന്നാണ് പ്രശംസിച്ചത് .

*🌹തിരുവഞ്ചൂർ രാധാകൃഷ്ണൻ* - 13 ആം കേരള നിയമസഭയിലെ വനം, ഗതാഗതം, പരിസ്ഥിതി, കായികം, സിനിമാ വകുപ്പു മന്ത്രിയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ (ജനനം: 1949 ഡിസംബർ 26). കേരളത്തിലെ കോൺഗ്രസ്(ഐ) നേതാക്കളിൽ ഒരാളായ തിരുവഞ്ചൂർ കോട്ടയം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ.- യാണ്. 2012 ഏപ്രിൽ മുതൽ 2013 ഡിസംബർ വരെ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു.

*🌹ചാൾസ് ബാബേജ്* - ബ്രിട്ടീഷുകാരനായ ഒരു ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്ന ചാൾസ് ബാബേജ് (26 ഡിസംബർ 1791 – 18 ഒക്ടോബർ 1871)  കമ്പ്യൂട്ടറുകളുടെ പിതാവായാണ് അറിയപ്പെടുന്നത്.  1821ൽ ഡിഫറൻസ് എഞ്ചിൻ എന്ന ഉപകരണത്തിന്റെ രൂപരേഖ വികസിപ്പിച്ചു.ഇന്നത്തെ കമ്പ്യൂട്ടറിൻറെ ആദ്യകാല രൂപമായി കരുതപ്പെടുന്ന അനാലിറ്റിക്കൽ എഞ്ചിൻഎന്ന ഉപകരണത്തിൻറെ ആശയം കൊണ്ടുവരുന്നത് 1831 ൽ ആണ്.

*🌹ഉധം സിങ്* - ഒരു സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു. ഉധം സിങ് (ഡിസംബർ 26, 1899 – ജൂലൈ 31, 1940). അദ്ദേഹം ജനിച്ചത് ജമ്മുവിൽ ആണ്. ജനനനാമം ശേർ സിംഗ് എന്നായിരുന്നു.  1919 ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ മാർച്ച് 1940-നു കൊലപ്പെടുത്തിയപേരിൽ ഇദ്ദേഹം അറിയപ്പെടുന്നു.രാം മൊഹമ്മദ് സിംഗ് ആസാദ് എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു. മതേതരത്തെ സൂചിപ്പിക്കുന്ന ഒരു പേരാണ് ഇത്. അദ്ദേഹത്തിന്റെ സമയത്തെ സ്വാതന്ത്ര്യസമര സേനാനികളായിരുന്ന ചന്ദ്രശേഖർ ആസാദ്, രാജ് ഗുരു,ഭഗത് സിങ് , സുഖ് ദേവ് എന്നിവരുടെ പോലെ തന്നെ ഒരു യുവനേതാക്കളിൽ ഒരാളായിരുന്നു ഉധം സിംഗ്.

*🌹ദാവൂദ് ഇബ്രാഹിം* - ഇന്ത്യയിലെ മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി-കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം (ജനനം 26 ഡിസംബർ 1955). ഇപ്പോൾ പാകിസ്താനിലെ കറാച്ചി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാൾ.  ഇയാൾ പാക്കിസ്ഥാനിൽ ഉണ്ടെന്ന് ഇന്ത്യ ആരോപിരുന്നെങ്കിലും പാക്കിസ്ഥാൻ ഇത് അംഗീകരിക്കാൻ തയാറായിരുന്നില്ല. എന്നാൽ 2020 ഓഗസ്റ്റ് 22ന് പാക്കിസ്ഥാൻ ഇത് അംഗീകരിച്ചതായും ദാവൂദിൻറെ കറാച്ചിയിലെ വിലാസം പുറത്തുവിട്ടതായും വാർത്തകൾ വന്നിരുന്നു.

*🌹അലക്സാണ്ടർ അംഫിറ്റിയാട്രോവ്* - അലെക്സാൻഡെർ അംഫിറ്റിയാട്രോവ് (December 26, 1862   – February 26, 1938) റഷ്യൻ എഴുത്തുകാരനും നോവലിസ്റ്റും ചരിത്രകാരനും ആയിരുന്നു. 

*🌹എമിലി ഷെങ്കൽ* - നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹയാത്രികയും ഭാര്യയുമായിരുന്നു എമിലി ഷെങ്കൽ(26 ഡിസംബർ 1910 – മാർച്ച് 1996). ഓസ്ട്രിയൻ സ്വദേശിയായിരുന്നു.

*🌹ബാബാ ആംടേ* - ഇന്ത്യക്കാരനായ സാമൂഹ്യ പ്രവർത്തകനാണ് ബാബാ ആംടേ (ജനനം ഡിസംബർ 26, 1914 - മരണം 9 ഫെബ്രുവരി 2008). മുരളീധർ ദേവീദാസ് ആംടേ എന്നാണ്‌ ശരിയായ പേര്‌. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംടേ പിൽക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവർത്തനങ്ങൾക്ക് തിരിഞ്ഞു. ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവരോട് ചേർന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു.പത്മശ്രീ, ബജാജ് അവാർഡ്, കൃഷിരത്ന, ദാമിയൻ ദത്തൻ അവാർഡ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ അവാർഡ്, റമോൺ മാഗ്സസെ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ആംടേയ്ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ നാഗപൂർ സർവകലാശാല ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. 1999 നവംബറിൽ അദ്ദേഹത്തിനു ഗാന്ധി സമാധാന സമ്മാനം ലഭിച്ചു.

*🌹മാവോ സേതൂങ്* - ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ്‌ ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാവോ സെദൂങ്ങ്‌ (1893 ഡിസംബർ 26 – 1976 സെപ്റ്റംബർ 9). ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – പി.ആർ.സി.) സ്ഥാപകനും മുൻ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹം. മാർക്സിസം-ലെനിനിസത്തിനു നൽകിയ സൈദ്ധാന്തിക സംഭാവനകളും അദ്ദേഹത്തിന്റെ സൈനിക തന്ത്രങ്ങളും ചേർന്ന് മാവോയിസം എന്നറിയപ്പെടുന്നു. ചെയർമാൻ മാവോ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

*🌹മോറീസ് ഉത്രില്ലൊ* - ഫ്രഞ്ചു ചിത്രകാരനായിരുന്നു മോറീസ് ഉത്രില്ലൊ. 1883 ഡിസംബർ 26-നു പാരീസിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ മാതാവ് ഒരു മോഡലും ചിത്രകാരിയും ആയ സൂസെയിൻ വലഡൺ (1865 - 1938) എന്ന വനിതയായിരുന്നു. പിതാവ് ആരെന്നു വ്യക്തമല്ല.ഒരു സ്പാനിഷ് കലാവിമർശകനായ മിഗ്യെൽ ഉത്രില്ലൊയാണ് ഇദ്ദേഹത്തിന് ഈ പേരു നൽകിയത്. കുറെ വരപ്പു ചിത്രങ്ങളും ലിതോഗ്രാഫുകളും ആയിരക്കണക്കിന് എണ്ണച്ചായ ചിത്രങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഏറ്റവും മെച്ചപ്പെട്ട കൃതി ധവള കാലഘട്ടം (1908 - 1914) എന്നു വിശേഷിപ്പിക്കപ്പെട്ടുവരുന്ന കാലത്ത് ഉണ്ടായിട്ടുള്ളവയാണ്. ഈ കാലത്തെ രചനകളിൽ സിങ്ക് വൈറ്റ് ധാരാളം ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ധവളകാലഘട്ടം എന്ന പേരുണ്ടായത്. വലിയ ചുവരെഴുത്തുകളോടുകൂടിയതും പഴക്കം ചെന്നതുമായ ദൃശ്യങ്ങൾ കടുപ്പംകൂടിയ നിറങ്ങളിൽ ഇദ്ദേഹം വരയ്ക്കുമായിരുന്നു. പുതിയ ആശയങ്ങളെ സ്വതന്ത്രമായി ആവിഷ്ക്കരിക്കുമാറ് എണ്ണച്ചായത്തിൽ രചിച്ച ചിത്രങ്ങളാണ് ഇദ്ദെഹത്തിന് പണവും പ്രശസ്തിയും നേടികൊടുത്തത്. 1929-ൽ ഷെവലിയർ ഓഫ് ദി ലീജിയൺ ഓഫ് ഓണർ എന്ന ബഹുനതി ലഭിച്ചു. 

*🌹സ്റ്റെഫി ഡിസൂസ* - ഇന്ത്യയെ ഹോക്കിയിലും ഓട്ടമത്സരങ്ങളിലും പ്രതിനിധീകരിച്ചിട്ടുള്ള കായികതാരമായിരുന്നു സ്റ്റെഫാനീ ഡിസൂസ  (26 ഡിസംബർ1936 – 11 സെപ്തംബർ1998) 1964 സമ്മർ ഒളിമ്പിക്സിൽ പങ്കെടുത്ത ഏക വനിതാ താരമായിരുന്നു. 1954 ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ 4 × 100 ടീമിലെ അംഗമായിരുന്നു. 100 മീറ്റർ മുതൽ 800 മീറ്റർ വരെ ദേശീയ റെക്കോഡിനുടമായിരുന്നു. 1958 ൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ഹോക്കി ടീമിൽ അംഗമായ സ്റ്റെഫി പിന്നീട് ടീമിന്റെ നായകസ്ഥാനവും അലങ്കരിച്ചിട്ടുണ്ട്. അർജ്ജുന അവാർഡ് നേടിയ അദ്യത്തെ വനിതയും ആൾ ഇന്ത്യ സ്പോർട്സ് കൗൺസിലിലെ അംഗവുമായിരുന്നു. 


*🌷സ്മരണകൾ🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️

*🌷ശങ്കർ ദയാൽ ശർമ്മ* - ശങ്കർ ദയാൽ ശർമ (ഓഗസ്റ്റ് 19 1918 - ഡിസംബർ 26 1999) 1992 മുതൽ 1997 വരെ സ്വതന്ത്ര ഇന്ത്യയുടെ ഒമ്പതാമത് രാഷ്ട്രപതിയായി സേവനം അനുഷ്ടിച്ച വ്യക്തിയാണ്‌. രാഷ്ട്രപതിയാകുന്നതിനു മുൻപ് ആർ. വെങ്കിട്ടരാമൻ രാഷ്ട്രപതിയായിരിക്കുമ്പോൾ ഡോ. ശർമ്മ, ഉപരാഷ്ട്രപതിയായി സേവനമനുഷ്ട്രിച്ചിട്ടുണ്ട്. 

*🌷കാർട്ടൂണിസ്റ്റ് ശങ്കർ* - മലയാള പത്രങ്ങളിലെ കാർട്ടൂൺ പംക്തികൾക്ക് തുടക്കമിട്ട കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കർ എന്ന കെ. ശങ്കരപിള്ള (ജനനം - 1902, മരണം - 1989 ഡിസംബർ 26). ഇന്ത്യയിലെ മിക്ക കാർട്ടൂണിസ്റ്റുകളും വരച്ചുതെളിഞ്ഞത് 'ശങ്കേഴ്സ് വീക്ക്‌ലി'യിലാണ്

*🌷ബാബർ* - മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ബാബർ.  യഥാർത്ഥപേര് സഹീറുദ്ദീൻ മുഹമ്മദ് (1483 ഫെബ്രുവരി 14 – 1530 ഡിസംബർ 26).  പേർഷ്യയിലും മദ്ധ്യേഷ്യയിലും ഭരണം നടത്തിയ തുർക്കൊ-മംഗോൾ വംശിയായ യുദ്ധവീരൻ തിമൂറിന്റെ പിൻ‍ഗാമികളിൽ ഒരാളാണ് ബാബർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന മുസ്ലീം സാമ്രാജ്യമായിരുന്നു ബാബർ സ്ഥാപിച്ച മുഗൾ സാമ്രാജ്യം. സാഹസികനും യുദ്ധതന്ത്രജ്ഞനുമെങ്കിലും ബാബർ കലയിലും സാഹിത്യത്തിലും അങ്ങേയറ്റം തല്പരനായിരുന്നു.

*🌷സാവിത്രി (നടി)* - പ്രമുഖ ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി, പിന്നണിഗായിക, നർത്തകി, സംവിധായിക, നിർമ്മാതാവ് എന്നീ നിലകളിൽ പ്രസിദ്ധിയാർജിച്ച സാവിത്രി (4 ജനുവരി 1936 – 26 ഡിസംബർ 1981) തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷാചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  30-ാമത്തെ ഇന്റർ നാഷണൽ ഫിലിംഫെസറ്റിവലിൽ സിനിമയിലെ വനിത എന്നാണ് സാവിത്രി എന്ന നടിയെ വിശേഷിപ്പിക്കപ്പെട്ടത്. കൂടാതെ മഹാനടി എന്നറിയപ്പെടുകയും ചെയ്തു.

*🌷എഡ്വേർഡ് കോന്നല്ലൻ* - ഒരു ഓസ്‌ട്രേലിയൻ വൈമാനികനും കോന്നല്ലൻ എയർവേയ്‌സിന്റെ സ്ഥാപകനുമായിരുന്നു എഡ്വേർഡ് ജോൺ ("ഇജെ" അല്ലെങ്കിൽ "എഡ്ഡി") കോന്നല്ലൻ AO, CBE (24 ജൂൺ 1912 - ഡിസംബർ 26, 1983). നോർത്തേൺ ടെറിട്ടറിയിലെ വ്യോമയാന സംവിധാനത്തിന്റെ തുടക്കക്കാരനുമായിരുന്നു ഇദ്ദേഹം.

*🌷എസ്. ബംഗാരപ്പ* - കർണ്ണാടകയുടെ മുൻ മുഖ്യമന്ത്രിയായിരുന്നു എസ്. ബംഗാരപ്പ (ഒക്ടോബർ 26 1932 -ഡിസംബർ 26 2011). 14-ആം ലോക്‌സഭയിൽ ഇദ്ദേഹം ഷിമോഗ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു.  കർണാടക വികാസ് പാർട്ടി, കർണാടക കോൺഗ്രസ് പാർട്ടി എന്നിവയുടെ സ്ഥാപകനാണ് ഇദ്ദേഹം. 1967-ലാണ് ആദ്യമായി എം.എൽ.എ. ആയത്. തുടർന്ന് ആഭ്യന്തരം, പൊതുമരാമത്ത്, റവന്യൂ, കാർഷികം, ജലസേചനം എന്നീവകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു. പി.സി.സി.യുടെ പ്രസിഡന്റായി 1979-ൽ നിയമിതനായി. 1990- മുതൽ 92 വരെ മുഖ്യമന്ത്രിയായും പ്രവർത്തിച്ചു. 

*🌷കെറി പാക്കർ* - ആസ്‌ത്രേലിയൻ മാധ്യമ ഉടമയാണ് കെറി പാക്കർ (ജനനം  17 ഡിസംബർ 1937 - മരണം 26 ഡിസംബർ 2005). കെറി ഫ്രാൻസിസ് ബുൾമോർ പാക്കർ എന്ന് മുഴുവൻ പേര്. ടെലിവിഷൻ ചാനലുകൾ, റേഡിയോ നിലയങ്ങൾ, ആസ്‌ത്രേലിയൻ വിമൻസ് വീക്‌ലി, ബുള്ളറ്റിൻ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമുള്ള കൺസോളിഡേറ്റസ് പ്രസ് ഹോൾസിങ്‌സിന്റെ ചെയർമാൻ. ആസ്‌ത്രേലിയയിലെ വേൾഡ് സീരിസ് ക്രിക്കറ്റ് ആരംഭിച്ചതും വർണവസ്ത്രങ്ങൾ, രാത്രിമത്സരങ്ങൾ, വെളുത്ത പന്ത് തുടങ്ങിയ ആശയങ്ങൾ ഏകദിന ക്രിക്കറ്റിൽ പ്രാവർത്തികമാക്കിയതും പാക്കർ ആയിരുന്നു.

*🌷കെ. സരസ്വതി അമ്മ* - മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും, സ്ത്രീസ്വാതന്ത്ര്യവാദിയുമായിരുന്നു കെ.സരസ്വതി അമ്മ (ജനനം ഫെബ്രുവരി 4, 1919 - മരണം ഡിസംബർ 26, 1975). ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ സരസ്വതിയമ്മ സാഹിത്യരചന ആരംഭിച്ചു. ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ മാതൃഭൂമിയി വാരികയിൽ സീതാഭവനം എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടു. ശാരി, രാജലക്ഷ്മി എന്നീ കൂട്ടുകാരികളായിരുന്നു പ്രേരണ. ചങ്ങമ്പുഴ വാഴക്കുല എഴുതുന്നതിനു മുമ്പു് സരസ്വതി അമ്മ അവശന്മാരുടേയും ആർത്തന്മാരുടേയും കഥകൾ എഴുതി. പ്രസിദ്ധപ്പെടുത്തിയ ആദ്യരചന ‘സീതാഭവനം’ എന്ന ചെറുകഥയാണ്.  1944 ൽ ആദ്യ പുസ്തകം പ്രേമഭാജനം പുറത്തിറങ്ങി.

*🌷കെ.പി. കൃഷ്ണകുമാർ* - അന്താരാഷ്ട്ര പ്രശസ്തനായ ശിൽപ്പിയും ആധുനിക ഇന്ത്യൻ ചിത്രകലയിലെ റാഡിക്കൽ മൂവ്മെന്റിന് രൂപം കൊടുത്തവരിൽ പ്രധാനിയായിരുന്നു കെ.പി. കൃഷ്ണകുമാർ (മരണം : 26 ഡിസംബർ 1989).കലയുടെ ജനകീയവൽക്കരണത്തിന് ശ്രമിച്ച കൃഷ്ണകുമാറിന്റെ ശിൽപ്പങ്ങൾ കൊച്ചിയിൽ നടന്ന ആദ്യ ഇന്ത്യൻ ബിനാലെയുടെ ഭാഗമായി പെപ്പർ ഹൗസിലും ഡർബാർഹാളിലും പ്രദർശിപ്പിച്ചിരുന്നു.

*🌷കൊതുകു നാണപ്പൻ* - 1980 കളിലും 1990 കളിലും മലയാള സിനിമകളിലെ ഇന്ത്യൻ നാടക നടൻ, മിമിക്രി ആർട്ടിസ്റ്റ്, ചലച്ചിത്ര നടൻ എന്നിവരായിരുന്നു കൊതുകു നാണപ്പൻ (ജനനം 12 March 1935 - മരണം 26 ഡിസംബർ 1994) .   തന്റെ പ്രശസ്തമായ സിനിമകൾ നാടോടിക്കാറ്റ് (1987), ആനവാൽ മോതിരം (1991), ശരപഞ്ജരം (1979), പാവം പൂർണിമ (1984) ചെങ്കോൽ (1993) തുടങ്ങിയവയാണ്.   നാടോടിക്കാറ്റ് എന്ന ഹാസ്യ ചിത്രത്തിലെ സൂപ്പർവൈസർ വേഷത്തിലെ അഭിനയം ശ്രദ്ധേയമാണ്.

*🌷ഹെൻ‌റി ലൂയിസ് വിവിയൻ ദെരൊസിയോ* - ഇന്തോ-ആംഗ്ലിയൻ കവിയും അധ്യാപകനുമാണ് ഹെൻ‌റി ലൂയിസ് വിവിയൻ ദെരൊസിയോ (ജനനം 18 ഏപ്രിൽ 1809 - മരണം 26 ഡിസംബർ 1831).1826-ൽ ദെരൊസിയോ കൊൽക്കത്തയിലെ ഹിന്ദു കോളജിൽ അധ്യാപകനായി. സാമ്പ്രദായികമായ രീതികളെ ഉല്ലംഘിക്കുന്ന അധ്യാപനശൈലി ഹിന്ദു കോളജിന്റെ ചരിത്രത്തിൽ ഇദ്ദേഹത്തിന് ഒരു ഇതിഹാസപുരുഷന്റെ സ്ഥാനം നേടിക്കൊടുത്തു. ഇദ്ദേഹത്തിന്റെ കവിതകൾ ഭാവഗീതത്തിന്റെ സൗരഭ്യം വഹിക്കുന്നവയാണ്. 

*🌷പെയർ ബോണി* - വിഷി ഫ്രാൻസിൽ ഫ്രഞ്ചു ഗെസ്റ്റപോയുടെ തലവന്മാരിൽ ഒരാളായിരുന്നു പെയർ ബോണി (25 ജനവരി 1895- 26 ഡിസമ്പർ 1944). രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഫ്രഞ്ചു വിചാരണക്കോടതി ദേശദ്രോഹക്കുറ്റത്തിന് വധശിക്ഷ നല്കി. പാട്രിക് മോഡിയാനോയുടെ പല നോവലുകളിലും ബോണിയേയും സഹചാരി ലഫോൺടിനേയും പറ്റി അനേകം പരാമർശങ്ങളുണ്ട്.  ലാ റൂൺട് ഡു നൂയി(The night watch)) എന്ന നോവലിലെ ഫിൽബർട്ട് എന്ന കഥാപാത്രം ബോണിയെ ആധാരമാക്കിയുള്ളതാണെന്ന് അനുമാനിക്കപ്പെടുന്നു.

*🌷ബിന ദാസ്* - ബംഗാളിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകയും, വിപ്ലവകാരിയും ആയിരുന്നു ബിന ദാസ് (ജനനം24-08-1911 മരണം26-12-1986). ബംഗാളിലെ ഛേത്രി സംഘ് എന്ന വിപ്ലവസംഘടനയിലെ അംഗമായിരുന്നു ബിന. ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണെതിരേ സർവ്വകലാശാ ബിരുദദാന ചടങ്ങിൽ വെച്ച് നിറയൊഴിച്ചതിനുശേഷം ബിന അഗ്നി കന്യ എന്നറിയപ്പെട്ടിരുന്നു. പശ്ചിമ ബംഗാൾ രാജ്യസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ബംഗാളി ഭാഷയിൽ ബീനാദാസ് രണ്ട് ആത്മമകഥാപരമായ കൃതിയാണ് ശൃംഗൽജംഗാർ, പിത്രിധൻ എന്നിവ.

*🌷മെൽവിൽ ഡ്യൂയി* - മെൽവിൽ ഡ്യൂയി ഒരു അമേരിക്കൻ ലൈബ്രേറിയനായിരുന്നു. ഗ്രന്ഥശാലകളിൽ പുസ്തക ക്രമീകരണത്തിന് ഉപയോഗപ്പെടുത്തുന്ന ഡ്യൂയി ഡെസിമൽ വർഗ്ഗീകരണ‍‍‍‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിൽ പ്രശസ്തനായിത്തീർന്ന മെൽവിൽ ഡ്യൂയി 1851 ഡിസംബർ 10-ന് ന്യൂയോർക്കിൽ ജനിച്ചു. ഗ്രന്ഥശാലാപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനായി ഡ്യൂയി നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്. സഞ്ചരിക്കുന്ന ഗ്രന്ഥശാലകൾ എന്ന ആശയം നടപ്പിൽ വരുത്തിയത് ഇദ്ദേഹമാണ്.1931 ഡിസംബർ 26-ന് ഡ്യൂയി അന്തരിച്ചു.

*🌷രാജൻ ദേവദാസ്* - ഇന്തോ-അമേരിക്കൻ ഫോട്ടോഗ്രാഫറായിരുന്നു രാജൻ ദേവദാസ് (1921 - 26 ഡിസംബർ 2014). നെഹ്രു മുതൽ മൻമോഹൻ സിങ് വരെയുള്ള ഇന്ത്യാ പ്രധാനമന്ത്രിമാർ അമേരിക്ക സന്ദർശിച്ചപ്പോൾ ഫോട്ടോയെടുത്തിരുന്നത് അദ്ദേഹമായിരുന്നു. 2002-ൽ ഇന്ത്യ പദ്മശ്രീ അവാർഡ് നൽകി ആദരിച്ചു.

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
           *🦋അനൂപ് വേലൂർ🦋*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

Post a comment

Whatsapp Button works on Mobile Device only