29 ഡിസംബർ 2020

ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭാര്യയും മരിച്ചു
(VISION NEWS 29 ഡിസംബർ 2020)


തിരുവനന്തപുരം: മുനിസിപ്പല്‍ കോടതിയുടെ നിര്‍ദേശപ്രകാരം തര്‍ക്ക ഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിക്കുവേണ്ടി പൊലീസ്‌ എത്തിയപ്പോള്‍ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരില്‍ ഭാര്യയും മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്റെ ഭാര്യ അമ്പിളിയാണ്‌ മരിച്ചത്‌. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ്‌ രാജന്‍ ഇന്നലെ ‌ പുലര്‍ച്ചെ മരിച്ചിരുന്നു.

നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന്‌ സെന്റ്‌ ഭൂമിയില്‍ ഷെഡ്‌ കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട്‌ ആണ്‍മക്കളും അടങ്ങുന്ന കുടുബം. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച്‌ അയല്‍വാസി വസന്ത മുന്‍സിഫ്‌ കോടതിയില്‍ കേസ്‌ നല്‍കിയിരുന്നു.ആറ്‌ മാസം മുന്‍പ്‌ രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ്‌ നടപ്പാക്കാനായി കോടതിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴായിരുന്നു രാജന്റെ ആത്മഹത്യാ ശ്രമം.

ഉദ്യോഗസ്ഥര്‍ക്ക്‌ മുന്നില്‍ വെച്ച്‌ ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ അമ്പിളിയേയും കെട്ടിപ്പിടിച്ച്‌ നിന്നാണ്‌ രാജന്‍ ആത്മഹത്യാ ഭീഷമി മുഴക്കിയത്‌. രാജന്റെ കയ്യിലുണ്ടായിരുന്ന ലൈറ്റര്‍ പൊലീസ്‌ തട്ടിപ്പറിക്കാനായി ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക്‌ തീ പടരുകയായിരുന്നു. രാജന്റെ മരണത്തെ തുടര്‍ന്ന്‌ പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്ന്‌ രാജന്റെ മക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. മൂന്ന്‌ സെന്റ്‌ പുരയിടത്തില്‍ ഇരുവരുടേയും സംസ്‌കാരം നടത്താന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only