10 ഡിസംബർ 2020

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.വൻ വിജയം നേടും - പന്ന്യൻ രവീന്ദ്രൻ
(VISION NEWS 10 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകൊടുവളളി:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.വൻ വിജയം നേടുമെന്ന് സി.പി.ഐ.കൺട്രോൾകമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫ്.എരഞ്ഞിക്കോത്ത് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിപയും, പ്രളയവും, കോവിഡും എല്ലാമുണ്ടായിട്ടും കേരളത്തിലുണ്ടായ വികസന നേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും അനുഭവിക്കുന്ന ജനങ്ങൾ ഇടതുമുന്നണിക്ക് വോട്ടു ചെയ്യുമെന്ന്‌ പന്ന്യൻ പറഞ്ഞു. മതാഷ്ടിത രാഷ്ട്രീയ പാർട്ടിയായ ബി.ജെ.പി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും രാജ്യത്തെ കൊളളയടിക്കുകയുമാണ് ചെയ്യുന്നത്. യു.ഡി എഫും ബിജെപിയും കേരളത്തിലെ ഇടതു പക്ഷ സർക്കാറിനെ തകർക്കാനുളള ശ്രമങ്ങളാണ് നടത്തി വരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പലയിടങ്ങളിലും യു.ഡി.എഫ് ബിജെപിയുമായി പരസ്യമായി കുട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.ഇത് യു.ഡി.എഫിന് വിനയാകും. ഒരേ സമയത്ത് ഹിന്ദു വർഗ്ഗീയതയേയും മുസ്ലിം വർഗ്ഗിയതയേയുമായി സന്ധിചേരുകയാണ് യു.ഡി.എഫ് എന്നും പന്ന്യൻ പറഞ്ഞു.കഴിഞ്ഞ കാലങ്ങളിൽ കൂടെയുണ്ടായിരുന്ന പലരും ഇവരെ കൈയ്യൊഴിഞ്ഞു.പാവങ്ങളോട് കൂറുളള ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്നാഗ്രഹിക്കുന്നവരാണ് കേരള ജനതയെന്നും പന്ന്യൻ കൂട്ടിച്ചേർത്തു.പി.ടി.സി. ഗഫൂർ അധ്യക്ഷത വഹിച്ചു.കെ.ബാബു, ഒ.പി.ഐ കോയ, ഒ.പി. റഷീദ്, സി. ചന്ദ്രൻ, സി.മൂസ മാസ്റ്റർ, ടി.പി. കുഞ്ഞാലി ഹാജി, ഡിവിഷൻ സ്ഥാനാർത്ഥികളായ കെ.വി.ഷഹർബാന അസീസ്, എം.പി.ഷംസുദ്ദീൻ, ഇ.ബാലൻ എന്നിവർ സംസാരിച്ചു.സി.പി.ഐ.ജില്ലാ സെക്രട്ടറി ടി.വി.ബാലൻ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only