31 ഡിസംബർ 2020

കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ സലീന സിദ്ദീഖലി ക്ക് മടവൂരിൽ ഉജ്ജ്വല സ്വീകരണം
(VISION NEWS 31 ഡിസംബർ 2020)
മടവൂർ : കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ ആയി തെരഞ്ഞെടുക്കപ്പെട്ട
മടവൂർ നിന്നും വിജയിച്ച സലീന സിദ്ദീഖലി ക്ക് മടവൂർ പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ  മടവൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. മടവൂരിൽ നിന്നും സ്വദേശമായ രാംപൊയിലിലേക്ക് ആനയിച്ചു. രാംപൊയിലിൽ നടന്ന സ്വീകരണ സമ്മേളനം പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ.പി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ എ.പി.യൂസുഫ് അലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി യുടെ സ്നേഹോപഹാരം പി.കെ. കുഞ്ഞി മൊയ്‌തീൻ മാസ്റ്റർ കൈമാറി.  മുൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി. ഷക്കീല ടീച്ചർ, മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ഒ.കെ.ഇസ്മായിൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി വി.കെ. സുബൈർ, കെ.പി. അബ്ദുസ്സലാം, വി.സി. റിയാസ് ഖാൻ, നൗഫൽ പുല്ലാളൂർ, എൻ.പി. റഷീദ് മാസ്റ്റർ, മുജീബ് കെ.കെ, റാഷിദ സലീം,      
ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഷിൽന ഷിജു, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ബുഷ്‌റ പൂളോട്ടുമ്മൽ, സന്തോഷ്‌ മാസ്റ്റർ, ഫെബിന മടവൂർമുക്ക്, ഷക്കീല കോട്ടക്കൽ, ഷഹാന ഷെറിൻ,
 മുഹമ്മദലി രാംപൊയിൽ, ഉമ്മു സൽമ, റിയാസ്, ഷാഹുൽ കുഞ്ചു തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി സ്വാഗതവും അനീസ് മടവൂർ നന്ദി യും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only