12 ഡിസംബർ 2020

സൗജന്യ psc കോച്ചിങ് അപേക്ഷ ക്ഷണിച്ചു.
(VISION NEWS 12 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പെരുമണ്ണ: സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിന്റെ പെരുമണ്ണ സബ്‌സെന്റർ Wisdom Hub ൽ  പി എസ് സി, യു പി എസ് സി മുതലായ പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾ ക്ക് സൗജന്യ പരീക്ഷ പരിശീലനത്തിനായുള്ള 2021 ജനുവരി മുതൽ ജൂണ് വരെയുള്ള ഹോളിഡേ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യുനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് പുറമെ 20% സീറ്റുകളിൽ ഇതര ഒ ബി സി വിഭാഗത്തിൽ ഉള്ളവർക്കും പ്രവേശനം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്കൂൾ സർട്ടിഫിക്കറ്റ് കോപ്പിയും ഒരു പാസ്പോർട്ട്  സൈസ്‌ ഫോട്ടോ യും സഹിതം ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. എല്ലാ ഘട്ടത്തിലും കോവിഡ് പ്രോട്ടോകോൾ ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക്  70347 26353,9746385285 എന്ന നമ്പറിൽ  ബന്ധപ്പെടാവുന്നതാണ്. അപേക്ഷ ഓഫീസിൽ ലഭിക്കും. അപേക്ഷ സമർപ്പി ക്കാനുള്ള അവസാനതിയ്യതി ഡിസംബർ15.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only