ഓമശ്ശേരി : SSF ഓമശ്ശേരി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയും റിപ്പോർട്ട് അവതരണവും പുതിയ യൂണിറ്റുകളുടെ പ്രഖ്യാപനവും ഓമശ്ശേരി സുനനുൽ ഹുദ ക്യാമ്പസിൽ വെച്ച് നടന്നു. സംഘടനാ പദ്ധതികളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി ഓമശ്ശേരി യൂണിറ്റിനെ മൂന്ന് യൂണിറ്റുകളായി വിഭജിച്ചു. ഓമശ്ശേരി ടൗൺ രിസ് വാൻ എം ആർ പ്രസിഡന്റും ശുഹൈബ് കെ.സി സെക്രട്ടറിയും സിനാൻ എം ഫിനാൻസ് സെക്രട്ടറിയും മേലെ ഓമശ്ശേരി സവാദ് സി. പ്രസിഡന്റും സിനാൻ എം.പി സെക്രട്ടറിയും മുബശിർ ഒ.കെ ഫിനാൻസ് സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു . മൂന്ന് കമ്മിറ്റികളെ യോജിപ്പിച്ച് കൊണ്ട് മുഹ്സിൻ കെ.സി പ്രസിഡന്റും മുബഷിർ എ.കെ സെക്രട്ടറിയും സുനീർ എൻ ഫിനാൻസ് സെക്രട്ടറിയുമായി ഒരു സെൻട്രൽ കമ്മിറ്റിയും നിലവിൽ വന്നു. പുതിയ യൂണിറ്റ്, ഭാരവാഹികൾ എന്നിവയുടെ പ്രഖ്യാപനവും പതാക കൈമാറലും
SSF കോഴിക്കോട് ജില്ല ഫിനാൻസ് സെക്രട്ടറി റാഫി അഹ്സനി കാന്തപുരം, ജില്ലാ സെക്രട്ടറി ഷമീർ വാളന്നൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. പരിപാടിയിൽ സിനാൻ എം.പി സ്വാഗതവും മുബശിർ എ.കെ നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ