29 ഡിസംബർ 2020

SYS ഓമശ്ശേരി യൂണിറ്റിന് പുതിയ ഭാരവാഹികൾ
(VISION NEWS 29 ഡിസംബർ 2020)


ഓമശ്ശേരി: യൂണിറ്റ് എസ് വൈ എസ് യൂത്ത് കൗൺസിൽ ഇന്നലെ(28/12/20)തിങ്കളാഴ്ച വൈകുന്നേരം ചോലക്കൽ മഹല്ല് ഖബർസ്ഥാനിൽ മഹല്ല് പ്രസിഡണ്ട് ഇബ്രാഹിം മുസ്ലിയാരുടെ നേതൃത്വത്തിൽ സിയാറത്തോട് കൂടെ ആരംഭിച്ചു ശേഷം മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ഓ കെ അബ്ദു മുസ്‌ലിയാർ സുനനുൽ ഹുദാ ക്യാംപസിൽ കൊടി ഉയർത്തി രാത്രി ഏഴുമണിക്ക്  SYS പ്രസിഡണ്ട് കെ കെ ലത്തീഫിന്റെ  അധ്യക്ഷതയിൽ കൊടുവള്ളി സോൺ പ്രസിഡണ്ട് ഇബ്രാഹിം കുട്ടി അഹ്സനി ഉദ്ഘാടനം ചെയ്തു ശേഷം റിപ്പോർട്ട് വായനയും വരവ് ചിലവ് കണക്ക് അവതരിപ്പിക്കലും നടന്നു  പുനസംഘടന ആർ ഒ ഷറഫുദ്ദീൻ മാസ്റ്റർ നിയന്ത്രിച്ചു വേദിയിൽ സോൺ സെക്രട്ടറി ഡോക്ടർ അബൂബക്കർ നിസാമി, അഷ്റഫ് വെണ്ണക്കോട്, നൂറുദ്ധീൻ സഖാഫി, ജാഫർ സഖാഫി, സലാം സഖാഫി, ജലീൽ സഖാഫി  പങ്കെടുത്തു
 പുതിയ ഭാരവാഹികളായി ലത്തീഫ് KK പ്രസിഡണ്ടും അബ്ദുറഹ്മാൻ സഖാഫി  എൻ വി അബൂബക്കർ ലത്തീഫി  എന്നിവർ വൈസ് പ്രസിഡണ്ടുമാരായും  അബ്ദുള്ള സി കെ ജനറൽ സെക്രട്ടറിആയും ഗഫൂർ കെ സി മുഹമ്മദ് റാഫി വി  കെ എന്നിവർ സെക്രട്ടറിമാരായും റഹീം സി ഫൈനാൻസ് സെക്രട്ടറിയായും തെരഞ്ഞെടുതു റഹീം സി സ്വാഗതവും അബ്ദുള്ള സി കെ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only