05 December 2020

നമുക്കും അനുഭവിച്ചറിയാം കേരളാ WiFi
(VISION NEWS 05 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അഭിമാന പദ്ധതികളിൽ ഒന്നാണ് കെ ഫോൺ.

നമ്മുടെ നാട്ടിലും സംസ്ഥാന സർക്കാരിന്റെ കെ-ഫോൺ പദ്ധതിയുടെ ഭാഗമായുള്ള കേരള വൈഫൈ സംവിധാനം നടപ്പിലാക്കി തുടങ്ങി എന്നത് അഭിമാനകരമാണ്.

എല്ലാവർക്കും സൗജന്യ നിരക്കിൽ ഇൻറർനെറ്റ് എന്നതാണ് സർക്കാർ നയം ഇത് നടപ്പിലാക്കുന്നതിനായി സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും തടസ്സമില്ലാതെ നല്ല വേഗതയിൽ ( 10 Mbps മുതൽ 1 Gbps വരെ ) ഇൻറർനെറ്റ് കണക്ടിവിറ്റി സംവിധാനം ഇതിന്റെ ഭാഗമായി ഒരുക്കി വരുന്നു. കേരള വൈഫൈക്കാവശ്യമായ കേബിൾ ശൃംഖല ഒരുക്കുകയും, വൈഫൈ പോയിന്റുകൾ സ്ഥാപിക്കുകയുമാണ് കെ ഫോൺ ചെയ്യുന്നത്. സംസ്ഥാനത്താകെ മുപ്പതിനായിരത്തോളം സർക്കാർ സ്ഥാപനങ്ങളിലും 20 ലക്ഷം വീടുകളിലും ആണ് കെ-ഫോൺ പദ്ധതി നടപ്പിലാക്കുന്നത്. 

ഇതിന്റെ ആദ്യ പരീക്ഷണ ഘട്ടത്തിൽ കേരളത്തിലാകെ 1887 ഇടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാവും ഇതിൽ കൊടുവള്ളി നിയോജകമണ്ഡലത്തിൽ താഴെപ്പറയുന്ന ഇടങ്ങളിലും സൗജന്യ വൈഫൈ സംവിധാനം നടപ്പിലാക്കപ്പെട്ടിട്ടുണ്ട് ഇത് പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതുമാണ്.

*1. കൊടുവള്ളി നഗരസഭ കാര്യാലയം*

*2. നരിക്കുനി ബസ്റ്റാൻന്റ്*

*3.ഓമശ്ശേരി ബസ്റ്റാൻന്റ്*

*4. RTO ഓഫീസ് കൊടുവള്ളി*

*5. റൂറൽ ജില്ലാ ട്രഷറി താമരശ്ശേരി*

*6.താമരശ്ശേരി പുതിയ ബസ്റ്റാൻന്റ് ടെർമിനൽ*

*7. താമരശ്ശേരി താലൂക്ക് ആശുപത്രി*

*8.താമരശ്ശേരി താലൂക്ക് ഓഫീസ്*

*9.താലൂക്ക് സപ്ലൈ ഓഫീസ് താമരശ്ശേരി*

*10. വില്ലേജ് ഓഫീസ് മടവൂർ*

Post a comment

Whatsapp Button works on Mobile Device only