അടുത്തിടെ ഫോബ്സ് പുറത്തിറക്കിയ ഗള്‍ഫിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ 15 പേരില്‍ പത്ത് പേരും മലയാളികള്‍. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി, സണ്ണിവര്‍ക്കി (ജെംസ് ഗ്രൂപ്പ്),രവി പിള്ള (ആര്‍പി ഗ്രൂപ്പ്), ഡോ.ഷംഷീര്‍ വയലില്‍ (വി.പി.എസ് ഹെല്‍ത്ത് കെയര്‍, കെ.പി ബഷീര്‍ (വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍), പി.എന്‍.സി മേനോന് (ശോഭ ഗ്രൂപ്പ്), തുംബൈ മൊയ്തീന് (തുംബൈ ഗ്രൂപ്പ്), അദീപ് അഹമ്മദ് (ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ്), ഫൈസല്‍ കൊട്ടിക്കൊള്ളോന് (കെഫ് ഹോള്‍ഡിങ്സ്), രമേഷ് രാമകൃഷ്ണന് (ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ്) എന്നിവരാണിവര്‍.
പട്ടികയിലെ ആദ്യ 25 പേരില്‍ സിദ്ദിഖ് അഹമ്മദ് (എറാം ഗ്രൂപ്പ്), ഷംലാല്‍ അഹമ്മദ് (മലബാര്‍ ഗോള്‍ഡ്), അനില്‍ ജി.പിള്ള(എയറോലിങ്ക് ഗ്രൂപ്പ്), ലാലു സാമുവല്‍ (കിങ്സ്റ്റണ്‍ ഹോള്‍ഡിങ്സ്) എന്നിവരും ഉള്‍പ്പെടുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ