തിരുവനന്തപുരം: ഭക്ഷ്യ കിറ്റ് വിതരണം സര്‍ക്കാര്‍ തുടരുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപക്ക് 10 കിലോ അരി അധികമായി നല്‍കും. 15 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
പിന്നാക്ക വിഭാഗത്തിനും ബജറ്റില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് രണ്ട് കോടി വായ്പ സബ്സിഡിയായി അനുവദിക്കും.
മുന്നാക്ക സമുദായത്തിലെ പിന്നാക്കകാരുടെ ക്ഷേമത്തിന് 31 കോടി. മണ്‍പാത്ര നിര്‍മാണ മേഖലക്ക് ഒരു കോടി രൂപയും അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ വിവിധ പദ്ധതികള്‍ക്കായി 600 കോടി ചെലവിടും.
Post a comment