നാഷണൽ ഹൈവേയിൽ ടോൾ പിരിവിന് ഫാസ്റ്റാഗ് നിർബന്ധമാക്കുന്നത് ഫെബ്രുവരി 15-ലേക്ക് നീട്ടി. ജനുവരി ഒന്ന് മുതൽ എല്ലാ നാലു ചക്ര വാഹനങ്ങളിലും ഫാസ്റ്റാഗ് നിർബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഈ നിർദേശം നടപ്പാക്കുന്നതിനാണ് കേന്ദ്ര സർക്കാർ വീണ്ടും സമയം അനുവദിച്ചിരിക്കുന്നത്.
നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ.എച്ച്.എ.ഐ) കണക്ക് അനുസരിച്ച് രാജ്യത്തെ 70 മുതൽ 80 ശതമാനം വരെയുള്ള നാലു ചക്ര വാഹനങ്ങളിൽ ഫാസ്റ്റാഗ് നൽകിയിട്ടുണ്ട്. എന്നാൽ, 100 ശതമാനം പണരഹിത ടോൾ കളക്ഷൻ ഉറപ്പാക്കുന്നതിനായാണ് ഫെബ്രുവരി 15 വരെ സമയം അനുവദിച്ചിരിക്കുന്നതെന്ന് എൻ.എച്ച്.എ.ഐ അറിയിച്ചു.
〰️〰️〰️〰️〰️〰️〰️〰️〰️〰️
Post a comment