അഞ്ചുവർഷത്തിനിടെ നേരിടേണ്ടി വന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയെന്ന് അവകാശപ്പെട്ട ഐസക്ക്, സർക്കാരിന്റെ ഓരോനേട്ടവും എണ്ണിപ്പറഞ്ഞു. ആരോഗ്യവകുപ്പിൽ പുതുതായി 4000 തസ്തികകൾ സൃഷ്ടിക്കുമെന്നും പറഞ്ഞു.
കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ കാർഷിക നിയമങ്ങളെ ബജറ്റ് പ്രസംഗത്തിൽ തോമസ് ഐസക്ക് വിമർശിച്ചു. വിവിധ കാർഷികോത്പന്നങ്ങളുടെ സംഭരണവില വർധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. നാളികേരം(ക്വിന്റലിന്)-31 രൂപ, നെല്ല്(ക്വിന്റലിന്)-28 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. റബ്ബറിന്റെ താങ്ങുവില 170 രൂപയാക്കിയിട്ടുമുണ്ട്.
എല്ലാ വീട്ടിലും ലാപ്ടോപ്പ് ഉറപ്പ് വരുത്താൻ പദ്ധതി
തിരുവനന്തപുരം: എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി ആദ്യ നൂറുദിന കർമ പരിപാടിയിൽ പ്രഖ്യാപിച്ച ലാപ്ടോപ്പ് പദ്ധതി കൂടതുൽ വിപുലവും ഉദാരവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക ജാതി- പട്ടിക വർഗ വിഭാഗങ്ങൾ, മത്സ്യ തൊഴിലാളികൾ അന്ത്യോദയ വീടുകൾ എന്നിവടങ്ങളിലെ കുട്ടികൾക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്പ് നൽകും. മറ്റു ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്സിഡിയുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകൾ തദ്ദേശ സ്വംയം ഭരണ സ്ഥാപനങ്ങളും സംയുക്തമായിട്ടാണ് ഇതുനുളള ചെലവ് വഹിക്കുക.
സബ്സിഡി കഴിഞ്ഞുള്ള തുക മൂന്നുവർഷം കൊണ്ട് കെഎസ്എഫ്ഇ ചിട്ടി വഴി തിരിച്ചടച്ചാൽ മതി. കുടുംബശ്രീ വഴി കെഎസ്എഫ്ഇ മൈക്രോചിട്ടിയിൽ ചേർന്നവർക്ക് മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ലാപ്ടോപ്പ് ലഭ്യമക്കും. ഇതിന് വേണ്ടി വരുന്ന പലിശ സർക്കാർ നൽകും. ധനമന്ത്രി പറഞ്ഞു.
Post a comment