23 ജനുവരി 2021

17-കാരന് കൂട്ടുകാരുടെ ക്രൂരമര്‍ദനം; ഏഴ് പേർ പിടിയില്‍.
(VISION NEWS 23 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകകളമശ്ശേരിയിൽ 17-കാരനെ മർദിച്ച സംഭവത്തിൽ ഏഴ് പേർ പിടിയിൽ. സംഭവത്തിൽ ഉൾപ്പെട്ടവർ പ്രായപൂർത്തിയാകാത്തവരായതിനാൽ തുടർനടപടികൾക്കായി ശിശുക്ഷേമ സമിതിക്ക് പോലീസ് റിപ്പോർട്ട് നൽകും.


ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനാണ് 17-കാരനെ കൂട്ടുകാർ ക്രൂരമായി മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഏഴ് പേർ ചേർന്ന് കെട്ടിടത്തിന്റെ മുകളിൽവെച്ചാണ് 17-കാരനെ മർദിച്ചത്. ഓരോരുത്തരും ഊഴമിട്ട് മർദിക്കുന്നതും മർദിച്ച് അവശനാക്കിയ ശേഷം 17-കാരനെ കൊണ്ട് ഡാൻസ് കളിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അവശനായ കുട്ടിയെ മെറ്റലിന് മുകളിൽ മുട്ടുകാലിൽനിർത്തിയും ഉപദ്രവിച്ചു. ക്രൂരമർദനത്തിന്റെ വീഡിയോ കൂട്ടത്തിലൊരാൾ മൊബൈലിൽ പകർത്തിയിരുന്നു. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കളമശ്ശേരി ഗ്ലാസ് കോളനിയിൽ നടന്ന സംഭവം പുറംലോകമറിഞ്ഞത്.

മർദനമേറ്റ 17-കാരൻ നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനാണ് 17-കാരനെ കൂട്ടുകാർ ക്രൂരമായി മർദിച്ചത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only