കൊടുവള്ളി :യങ്ങ് സയന്റിസ്റ്റ് ഇന്ത്യാ 2020,2021 അവാർഡ് ജേതാവ് മുഹമ്മദ് അസീം കുണ്ടുങ്ങരയെ കൊടുവളളി ടൺ SYS. SSF കൊടുവള്ളി ടൗൺ കമ്മറ്റി കൊടുവളളി ബിലാൽ കൾച്ചറൽ സെന്ററിൽ വെച്ച് അനുമോദിച്ചു.
കൊടുവള്ളി ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായ അസീം കർഷകരെ സഹായിക്കുന്നതിനായി തയ്യാറാക്കിയ 'ഓട്ടോമാറ്റിക് ഫ്ലയിങ്ങ് ബഗ് കില്ലർ' എന്ന ഉപകരണത്തിനാണ് അവാർഡ് ലഭിച്ചത്. കേന്ദ്ര-ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 2020-2021 വർഷത്തെ ഇൻസ്പെയർ അവാർഡും വളർന്നു വരുന്ന ശാസ്ത്ര പ്രതിഭയായ അസീമിന് ലഭിച്ചിട്ടുണ്ട്.
SYS കൊടുവള്ളി ടൗൺ യൂണിറ്റ് പ്രസിടണ്ട് ടി കെ അത്തിയത്തിന്റെ അദ്ധ്യക്ഷതയിൽ മുസ്തഫ ലത്വീഫി മൊമ്മെന്റേ നൽകി. ഷമീർ കെ, അസൈൻ പെരിയാംതോട്, അസൈൻ കല്ലിടുക്കിൽ തുടങ്ങിയവർ പങ്കെടുത്തു
Post a comment