ആലപ്പുഴ ബൈപ്പാസ് നിർമാണത്തിനെടുത്ത കാലതാമസത്തെ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിന് താഴെ 48കാരന്റെ കമന്റ്. നസീര്‍ ഹുസൈന് കിഴക്കേടത്ത് എന്നയാളുടെ കമന്റാണ് വൈറലായിരിക്കുന്നത്. ''എനിക്ക് എട്ട് വയസുള്ള സമയത്ത് സ്ഥലം ഏറ്റെടുത്ത് പണി തുടങ്ങിയ ഒരു പ്രോജക്ട് ആണിത്. എറണാകുളത്ത് നിന്ന് പുറക്കാട് ഉള്ള ബാപ്പയുടെ ഉമ്മയുടെ വീട്ടിലേക്കുള്ള യാത്രയില്‍ എന്നും ഓര്‍ക്കും ഈ പ്രോജക്ട് ഇങ്ങനെ നീണ്ടുപോകുന്നത് എന്തുകൊണ്ട് ആണെന്ന്. എനിക്ക് നാല്പത്തി എട്ടു വയസായ ഇക്കൊല്ലം എങ്കിലും ഈ പ്രോജക്ട് തീര്‍ന്നു കാണുന്നതില്‍ സന്തോഷം.'' -എന്നാണ് കമന്റ്. നസീറിന്റെ കമന്റിന് മാത്രം 2600 പേരാണ് ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്
Post a comment