കൊടുവള്ളി ഗവ: ഹയർ സെക്കന്ററി സ്കൂൾ 97 98"തിരുമുറ്റം " ഒന്നാം വാർഷികവും അനുസ്മരണവും, പൂർവ്വവിദ്യാത്ഥി അനുമോദനവും സംഘടിപ്പിച്ചു.
പരിപാടി മുൻ ഹെഡ്മിസ്ട്രസ് വി.എം സൈനബ ടീച്ചർ ഉൽഘാടനം ചെയ്തു. എൻ.പി. ഷമീറലി സ്വാഗതവും ഷിഹാബ് നോവ നന്ദിയും പറഞ്ഞു . അഷ്റഫ് കെ.അദ്ധ്യക്ഷദ വഹിച്ച ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി കരീം വി.പി അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ പോലീസ് സേവനത്തിന് വ്യക്തി മുദ്രപതിപ്പിച്ച പൂർവ്വവിദ്യാർത്ഥി കരീം വി പി യെ എ.കെ കാദർ മാസ്റ്ററും കൊടുവള്ളി വിഷൻ ന്യൂസ് മാനേജിങ് ഡയറക്ടർ ശിഹാബ് നോവയെ സൈനബ ടീച്ചറും അനുമോദിച്ചു.ചടങ്ങിൽ പൂർവ്വ അദ്യാപകൻ സദീഷ്കുമാർ പങ്കെടുത്തു.
Post a comment