01 ജനുവരി 2021

പുതുവര്‍ഷത്തെ വരവേറ്റ് ലോകം
(VISION NEWS 01 ജനുവരി 2021)ഓക്ലൻഡ്: പുതുവർഷത്തെ സ്വാഗതം ചെയ്ത് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യുസീലൻഡിലും പുതുവർഷം എത്തി.

കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾ രാത്രി പത്തിന് അവസാനിച്ചു.
കോവിഡ് 19 നിടയിലും പുതുവർഷത്തെ ആവേശത്തോടെയാണ് ന്യുസീലൻഡ് വരവേറ്റത്. ആർപ്പുവിളികളോടെയും വെടിക്കെട്ടോടെയും ജനങ്ങൾ പുതുവർഷത്തെ വരവേറ്റു. ന്യൂസിലാൻഡിൽ ഓക്ലൻഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്.

സെൻട്രൽ ഓക്ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ ആയിരക്കണക്കിനാളുകൾ പുതുവർഷ പുലരിയെ വരവേൽക്കാനെത്തി. സ്കൈടവറിൽ നടന്ന വെടിക്കെട്ട് ആർപ്പുവിളികളോടെയാണ് ജനം എതിരേറ്റത്.

ന്യൂസിലാൻഡിനു ശേഷം ഓസ്ട്രേലിയയിലാണ് പുതുവർഷമെത്തുക. പിന്നീട് ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷ ദിനം കടന്നുപോകുക.

അമേരിക്കയ്ക്കു കീഴിലുള്ള ബേക്കർ ദ്വീപ് , ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനമെത്തുക. എന്നാൽ ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടണിൽ ജനുവരി ഒന്ന് പകൽ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളിൽ പുതുവർഷം എത്തുക. അമേരിക്കൻ സമോവ എന്നാണ് ബേക്കർ ദ്വീപ് അറിയപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only