09 ജനുവരി 2021

ഉദ്ഘാടന ദിവസം വൈറ്റില പാലത്തിന് മുകളില്‍ തകര്‍ന്നുവീണ വ്യാജപ്രചരണം.!
(VISION NEWS 09 ജനുവരി 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊച്ചി: എറണാകുളം നഗരത്തിലെ ഗാതഗത കുരുക്കിന് പരിഹാരമാകുന്ന വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഉദ്ഘാടനം ചെയ്ത് ആദ്യ ദിവസം തന്നെ വൈറ്റില പാലത്തിനെതിരെ നിര്‍മ്മാണഘട്ടത്തിലും മറ്റും നടന്ന പ്രധാന വ്യാജപ്രചാരണത്തിന് അന്ത്യം വന്നത് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. മേൽപാലത്തിലൂടെ ഉയരമുള്ള വാഹനങ്ങൾ കടന്നു പോകുമ്പോൾ മെട്രോ ഗർഡറിൽ തട്ടുമെന്നായിരുന്നു പ്രചാരണം.എന്നാൽ ഉദ്ഘാടനദിവസം തന്നെ 4.75 മീറ്റർ ഉയരമുള്ള ടാറ്റ കാർ കാരിയർ പാലത്തിലൂടെ കടന്നുപോയി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റിലും ഈ ചിത്രം ഉള്‍പ്പെട്ടിട്ടുണ്ട്. ആ ചിത്രം ഷെയർ ചെയ്തുകൊണ്ട് വ്യാജപ്രചാരണം നടത്തിയവര്‍ക്ക് മറുപടികൾ നിറയുകയാണ് ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍. വൈറ്റില ഫ്ലൈ ഓവറും, മെട്രോ പാലവും ദൂരെനിന്നും നോക്കുമ്പോള്‍ അടുത്തായി കാണുന്നത് വച്ചാണ്  ഉയരമുള്ള ലോറികൾക്ക് അതിലെ കടന്നു പോകാന്‍ സാധിക്കില്ലെന്ന പ്രചരണം തുടങ്ങിയത്. ചില വ്ലോഗര്‍മാര്‍ അത് ഏറ്റെടുത്തതോടെ ചര്‍ച്ചയായി. അതേ സമയം നിശ്ചിത ഉയരത്തിൽ കൂടുതലുളള വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കുന്നതു തടയാനായി ഹൈറ്റ് ഗേജ് സ്ഥാപിച്ചതോടെ ഈ വിമര്‍‍ശനം വീണ്ടും ഉയര്‍‍ന്നു. എന്നാല്‍ അന്ന് തന്നെ ഇത് സംബന്ധിച്ച് അധികൃതര്‍ വ്യക്തത വരുത്തിയിരുന്നു. ദേശീയപാതകളിൽ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദേശത്തില്‍ വാഹനങ്ങള്‍ ദേശീയ പാതയില്‍ 4.75 മീറ്ററാണു വാഹനങ്ങളുടെ അനുവദനീയമായ ഉയരം. 5.5 മീറ്റർ ക്ലിയറൻസ് വൈറ്റില മേൽപാലത്തിലുണ്ട്. എന്നാല്‍ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടര്‍ന്നു. ഇതിനാണ് ഇപ്പോള്‍ ഉദ്ഘാടന ദിവസം തന്നെ അന്ത്യം കുറിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only