01 ജനുവരി 2021

രിഫാഇയ്യ വാർഷികവും ആണ്ട് നേർച്ചയും തുടങ്ങി
(VISION NEWS 01 ജനുവരി 2021)നരിക്കുനി: പുല്ലാളൂർ രിഫാഇയ്യ സെന്റെറിൽ  നാലു ദിവസങ്ങളിലായി നടക്കുന്ന   വാർഷികവും ആണ്ട് നേർച്ചയും തുടങ്ങി, ചളിക്കോട് സാദാത്ത് മഖാം , കിളിയംബ്രടം മഖാം, സി എം മഖാം ,തച്ചൂർ താഴം മഖാം സിയാറത്തോടെ  കൊണ്ട് വന്ന പതാക രിഫാഇയ്യ   സെന്ററിൽ സയ്യിദ് സൈനുൽ ആബിദിൻ തങ്ങൾ, സയ്യിദ്  സി കെ കെ  തങ്ങൾ, സയ്യിദ്  സി  കെ കെ  തങ്ങൾ  കിളിയമ്പ്രടം, ശരീഫ് ദാരിമി ചീക്കോട്,  തുടങ്ങി നിരവധി സയ്യിദന്മാരുടെയും പണ്ഡിതയുടെ നേതൃത്വത്തിൽ  പതാക ഉയർത്തി...
തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ശരീഫ്  ദാരിമിയുടെ  അദ്ധ്യക്ഷതയിൽ സയ്യിദ്  സൈനുൽ  അബിദീൻ തങ്ങൾ  ഉദ്ഘടനം  നിർവഹിച്ചു  കെ മുഹമ്മദ്‌  ഹൈത്തമി  വാവാട്  മുഖ്യ പ്രഭാഷണം  നടത്തി, മുഹമ്മദ്  കോയ സഹദി, അബ്ദുറഹിമാൻ  മുസ്‌ലിയാർ, സുലൈമാൻ  മുസ്‌ലിയാർ സമ്പന്ധിച്ചു. 
 വരും ദിവസങ്ങളിൽ ശാദുലി റാത്തീബ് . മുഹ്‌യുദ്ധീൻ റാത്തീബ്, മൗലിദ്, പ്രഭാഷണം. രിഫാഇയ്യ കുത്ത് റാത്തീബ് . ദിക്റ് ദുആ മജ് ലിസ്. അന്നദാനം എന്നിവയും നടക്കും അബ്ദുസ്സമദ് സഖാഫി മായനാട്, മുനീർ ഫൈസി  എന്നിവർ  പ്രഭാഷണം നടത്തും,  രിഫാഇയ്യ റാത്തീബിനു  കുഞ്ഞി സീതി കോയ തങ്ങൾ കൊയിലാട്ട്  നേതൃത്വം  നൽകും സമാപന ദിക്റ് ദുആ മജ്ലിസിന്. സയ്യി ദ് സകരിയ്യ തങ്ങൾ മാവൂർ നേതൃത്വം നൽകും സാദാത്തീങ്ങൾ പണ്ഡിതൻ മാർ പങ്കടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only